ആലപ്പുഴ: വസ്ത്ര വ്യാപാര ശാലകൾ, ചെരുപ്പു കടകൾ, ലേഡീസ് സ്റ്റോർ, ജ്വല്ലറികൾ, ബാർബർ ഷോപ്പുകൾ, ബ്യൂട്ടിപാർലറുകൾ എന്നിവ തുറന്നു പ്രവർത്തിക്കരുതെന്ന് ജില്ലാ കലക്ടർ എം അഞ്ജന അറിയിച്ചു.
മേൽപ്പറഞ്ഞ സ്ഥാപനങ്ങൾ ഇന്നലെ തുറന്നു പ്രവർത്തിച്ചതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ്, ലോക് ഡൗൺ ഇളവുകൾ ഇവയ്ക്ക് ബാധകമല്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ജില്ലാ കലക്ടറുടെ അറിയിപ്പ്.
റസ്റ്റോറൻറുകളിൽ സന്ദർശകർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുവാദവും ഇല്ല. അന്തർ ജില്ലാ യാത്രകൾ സർക്കാർ നിഷ്കർഷിച്ച ഇളവുള്ള ഗ്രൂപ്പുകൾക്ക് മാത്രമായിരിക്കും.