ആലപ്പുഴ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആശുപത്രി നിരീക്ഷണത്തില്‍ ഇന്ന് ആളൊഴിഞ്ഞ ദിനം. മൂന്നുപേരെ ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്നാണ് ജില്ലയില്‍ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ആളൊഴിഞ്ഞത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ശേഷം ഇതുവരെ ആകെ 173 പേരെയാണ് ജില്ലയിലെ മെഡിക്കല്‍ കോളേജ്, ജനറല്‍ ഹോസ്പിറ്റല്‍, മറ്റു താലൂക്ക് ആശുപത്രികള്‍ തുടങ്ങിയവയില്‍ പ്രവേശിപ്പിച്ചിരുന്നത്.

ജില്ലയില്‍ നിന്ന് ആകെ 753 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 682 സാംപിളുകള്‍ നെഗറ്റീവ് ആണ്. 66 എണ്ണത്തിന്റെ പരിശോധനാഫലം ലഭിക്കാനുണ്ട്.

ജില്ലയിലാകെ വീടുകളില്‍ നിരീക്ഷണത്തില്‍ ഇപ്പോള്‍ 2294 പേരാണുള്ളത്. ഇന്ന് ഹോംക്വാറന്റയിനില്‍നിന്ന് 723 പേരെ ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇന്ന് (എപ്രില്‍ 21), 44 പേരെ പുതുതായി വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.