കോവിഡ് 19ന്റെ കാലത്ത് കോഴിക്കോട് ജില്ലയിലെ കായക്കൊടിയിൽനിന്ന് സഹായത്തിൻറെ ഹൃദയസ്പൃക്കായ ഒരു കാഴ്ചയുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജസ്ഥാനിൽ നിന്ന് അതിഥി തൊഴിലാളിയായി ഇവിടെയെത്തിയ ദേശ്രാജ് സമൂഹ അടുക്കളക്കും 550 കുടുംബങ്ങൾക്കും അതിഥി തൊഴിലാളികളായ നൂറോളം പേർക്കും പച്ചക്കറി കിറ്റും ഭക്ഷ്യവസ്തുക്കളും കൈമാറി.

മൂന്ന് ദിവസത്തോളം ഉപയോഗിക്കാനുള്ള പച്ചക്കറികളാണ് സമൂഹ അടുക്കളയിലേക്ക് ദേശ്രാജ് നൽകിയത്. ഗ്രാനൈറ്റ് കച്ചവടക്കാരനായ ഇദ്ദേഹം തൻറെ സമ്പാദ്യത്തിൽ നിന്ന് ഒരു ഭാഗം നീക്കി വെച്ച് കേരളം തനിക്ക് നൽകിയ സ്നേഹാദരങ്ങൾക്ക് നന്ദി അറിയിക്കുകയായിരുന്നു.

മുൻ എംഎൽഎ സ്റ്റീഫൻ ജോർജ് ചെയർമാനായ ക്നാനായ കോപ്പറേറ്റീവ് സൊസൈറ്റി കോട്ടയം മെഡിക്കൽ കോളേജിലേക്ക് 300 പിപിഇ കിറ്റുകൾ കൈമാറി. എ.എം ആരിഫ് എം.പി തൻറെ പ്രദേശിക വികസന ഫണ്ടിൽ നിന്ന് നേരത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി തുക മാറ്റിവച്ചിരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്കും കായംകുളം താലുക്ക് ആശുപത്രിയിലേക്കും കരുനാഗപ്പള്ളി താലുക്ക് ആശുപത്രിയിലേക്കും മൊബൈൽ വെൻറിലേറ്റർ വാങ്ങാൻ എം.പി. ഫണ്ടിൽ നിന്നും പണം നീക്കിവച്ചു.

*ദുരിതാശ്വാസ നിധി*
ഐടിസി 2 കോടി രുപ സംഭാവന നൽകി. കേരളത്തിൻറെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് ഐടിസി ഗ്രൂപ്പ് ചെയർമാൻ സഞ്ചീവ് പുരി അറിയിച്ചു.
അണ്ടർ 10 ഫുട്ബോൾ മത്സരത്തിൽ സീറോ ആങ്കിൾ ഗോളടിച്ച് കേരളത്തിൻറെ കുട്ടിതാരമായി മാറിയ ഡാനിഷ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 31,500 രൂപ കൈമാറി. പലരും നൽകിയ സമ്മാന തുകകളും മറ്റും സ്വരൂപിച്ച് കിട്ടിയ രൂപയാണ് ഈ കൊച്ചുമിടുക്കൻ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

മറ്റൊരു സംഭാവനയുണ്ടായത് കൊല്ലം ജില്ലയിലെ ചവറയിലാണ്. തേവലക്കര അരിനല്ലൂർ കല്ലുംപുറത്ത് കശുവണ്ടി തൊഴിലാളി ലളിതമ്മ 5,101 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. പട്രോളിങ്ങിൻറെ ഭാഗമായി പ്രദേശത്തു കൂടി കടന്നു പോയ പൊലീസ് ജീപ്പ് കൈനിട്ടി നിർത്തി, ‘സാറേ എനിക്കും മുഖ്യമന്ത്രിയുടെ സഹായ നിധിയിലേക്ക് സഹായിക്കണം’ എന്നറിയിച്ചാണ് ഇവർ തുക കൈമാറിയത്. ഈ തുക സിഐ ഇന്നലെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

ഇടുക്കി ജില്ലയിലെ പഞ്ചായത്തുകളും സഹകരണ സ്ഥാപനങ്ങളും ചേർന്ന് 1,22,94,675 രൂപ കൈമാറി, നേരത്തെയും 1,06,26,789 രൂപ ഇടുക്കി ജില്ല ഇത്തരത്തിൽ കൈമാറിയിരുന്നു.
പ്രൊഫ. കെ വി തോമസിൻറെയും ഭാര്യ ഷേർളിയുടെയും 50-ാം വിവാഹ വാർഷിക ദിനമായിരുന്നു ഏപ്രിൽ 12. വീട്ടിലെ ആഘോഷങ്ങൾക്കും പ്രാർത്ഥനയ്ക്കുമായി മാറ്റിവെച്ചിരുന്ന ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്.
കേരള എക്സ് സർവീസ്മെൻ കോർപ്പറേഷൻ 20 ലക്ഷം.

ഫാദർ തോമസ് മറ്റമുണ്ടയിൽ (മലനാട് ക്ഷീരസംഘം) അഞ്ചുലക്ഷം
ഫെൽസിറ്റ ബെർണാഡെറ്റ് മോറിസ് 25,000 രൂപ
വിളയിൽ റെസിഡൻസ് വെൽഫയർ കോഓപ്പറേറ്റീവ് സൊസൈറ്റി 93,000 രൂപ
കോട്ടായി സർവീസ് സഹകരണ ബാങ്ക്, പാലക്കാട്   7.35 ലക്ഷം
കാവശ്ശേരി ഗ്രാമപഞ്ചായത്ത്, പാലക്കാട് 10 ലക്ഷം
ഡോ. എം.എ നാസർ 50,000 രൂപ
ആക്ഷൻഫൈ ടെനോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, കോഴിക്കോട് 1 ലക്ഷം
കഞ്ഞിക്കുള്ളം സർവീസ് സഹകരണ ബാങ്ക്, പാലക്കാട് 3,80,294 രൂപ
കേരള തയ്യൽ തൊഴിലാളി കോർപ്പറേഷൻ ചെയർപേർസൺ 20,000 രൂപ
സിനോവ് സത്യൻ, വർക്കല –  50,000 രൂപ