കാക്കനാട്: ജില്ലയിലെ 122 സമൂഹ അടുക്കളയിൽ നിന്നും 29779 ഭക്ഷണ പൊതികൾ ഇന്നലെ (21-04-2020) വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തുകൾ വഴി 10,327 ഭക്ഷണ പൊതികളും മുനിസിപ്പാലിറ്റികൾ മുഖേന 10,342 ഭക്ഷണ പൊതികളും കൊച്ചി കോർപറേഷൻ 9110 ഭക്ഷണ പൊതികളുമാണ് വിതരണം ചെയ്തത്. ആകെ എണ്ണത്തിൽ 26488 എണ്ണം സൗജന്യമായും 23332 എണ്ണം വീടുകളിലും 9055 എണ്ണം അതിഥി തൊഴിലാളികൾക്കുമാണ് നൽകിയത്.

ഗ്രാമ പഞ്ചായത്തുകൾ വഴി 3098 അതിഥി തൊഴിലാളികൾക്കും മുനിസിപ്പാലിറ്റികൾ വഴി 4424 തൊഴിലാളികൾക്കും കോർപറേഷനിൽ നിന്നും 1533 തൊഴിലാളികൾക്കും ഭക്ഷണ പൊതി എത്തിച്ചു. 89 സമൂഹ അടുക്കളകളാണ് കുടുംബശ്രീ യുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നത്. 18 എണ്ണം തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും പ്രവർത്തിക്കുന്നു.