വിദേശ രാജ്യങ്ങളിലേക്ക് ആവശ്യമരുന്നുകൾ കൊറിയർ വഴി എത്തിക്കാനുള്ള സംവിധാനം പുനരാരംഭിച്ചു.    ഡി.എച്ച്.എൽ കൊറിയർ കമ്പനിയാണ്   മരുന്ന്  എത്തിക്കാനുള്ള സന്നദ്ധത നോർക്ക റൂട്ട്സിനെ  അറിയിച്ചത്. പാക്ക് ചെയ്യാത്ത മരുന്ന്,  ഒർജിനൽ ബിൽ, മരുന്നിന്റെ കുറിപ്പടി, അയയ്ക്കുന്ന ആളിന്റെ അധാർ കോപ്പി എന്നിവ കൊച്ചിയിലെ  ഡി.എച്ച്.എൽ ഓഫീസിൽ  എത്തിക്കണം.

വിദേശത്തുള്ള വിലാസക്കാരന് ഡോർ ടു ഡോർ വിതരണ സംവിധാനം വഴിമരുന്ന് എത്തിക്കും.
രണ്ടു  ദിവസത്തിനകം  റെഡ് സോൺ  ഒഴികെയുള്ള  ജില്ലകളിൽ  ഡി.എച്ച്.എൽ ഓഫീസുകൾ  പ്രവർത്തന ക്ഷമമാകുമെന്ന്  കമ്പനി  അറിയിച്ചിട്ടുണ്ട്. കൂടുതൽ  വിവരങ്ങൾക്ക്: 9633131397.