തൃശ്ശൂർ: ലോക് ഡൗൺ നിയമലംഘനം കണ്ടെത്തുന്നതിനായി വലപ്പാട് പോലീസ് പരിധിയിൽ ഡ്രോൺ നിരീക്ഷണം നടത്തി. പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രധാന കേന്ദ്രങ്ങളിലാണ് കോവിഡ് സമൂഹ വ്യാപനം തടയുന്നതിന്റെ കൂടി ഭാഗമായി ഡ്രോൺ പറത്തി ആളുകൾ കൂട്ടം ചേരുന്നുണ്ടോയെന്ന് നിരീക്ഷിച്ചത്.

വലപ്പാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. സുമേഷ്, സബ് ഇൻസ്‌പെക്ടർ വി.പി. അരിസ്റ്റോട്ടിൽ, എസ് ഐ ഷാജു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എ എസ് ഐ നൂറുദ്ദീൻ, എ എസ് ഐ ഉല്ലാസ്, വലപ്പാട് സ്റ്റേഷൻ പി ആർ ഒ സീനിയർ സിവിൽ പോലീസ് ഓഫീസർ എം.കെ. അസീസ്, ഡ്രോൺ ഓപ്പറേറ്റർ സോബിൻ പഴുവിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഡ്രോൺ പറത്തൽ.