ആലപ്പുഴ: ഭാരതീയ ചികിത്സാ വകുപ്പും നാഷണല്‍ ആയുഷ് മിഷനും ചേര്‍ന്ന് ജില്ലയില്‍ 4മുതല്‍ 6വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി ‘ചിറകുകള്‍- ഡോക്ടര്‍ ഫോര്‍ കിഡ്സ് ഇന്‍ ലോക്ഡൗണ്‍’ എന്ന സാമൂഹികാരോഗ്യ- വികസന പരിശീലന പരിപാടി തുടങ്ങുന്നു. ജില്ലയില്‍ നടന്നു വരുന്ന ഹര്‍ഷം മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായാണിത്.

ക്രിയാത്മകമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാനും സമൂഹത്തേയും പ്രകൃതിയേയും മനസ്സിലാക്കാനും കുട്ടികളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. രക്ഷിതാക്കളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് അതിലൂടെ ദിവസവും കുട്ടികള്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി അവ വിലയിരുത്തും. വിശദവിവരത്തിന് ഫോണ്‍: 7012690173, 9747082571