ലോക് ഡൗണിനെ തുടർന്ന് ആളും ആരവവുമൊഴിഞ്ഞ തെരുവിൽ അപൂർവ്വ ദൃശ്യഭംഗിയൊരുക്കുകയാണ് ഈ മയിൽ. ഫോർട്ടുകൊച്ചിയിലാണ് ഈ കാഴ്ച. കുറച്ചു ദിവസങ്ങളായി മയിലിനെ ഇവിടെ കാണുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. വിദേശികളും കച്ചവടക്കാരും എല്ലാം ചേർന്ന് സദാ തിരക്കിലായിരുന്നു ഫോർട്ട് കൊച്ചി . എന്നാൽ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇവിടം ശൂന്യമായി. ഈ സമയത്ത് ഫോർട്ടുകൊച്ചിയിലെ ഭംഗി ആസ്വദിക്കാനെന്ന വണ്ണം എത്തിയിരിക്കുകയാണ് മയിൽ.