എറണാകുളം: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി 200 പി.പി.ഇ കിറ്റുകൾ നൽകി. കളക് ട്രേറ്റ് കോൺഫറൻസ് ഹാളിൽ കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡൻ്റ് എ ൽ മാഗി ടീച്ചർ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകു മാറിന് കിറ്റുകൾ കൈമാറി.

ജില്ലാ കളക്ടർ എസ്. സുഹാസ്, ഡി.എം.ഒ. എൻ.കെ.കുട്ടപ്പൻ എന്നിവർ സന്നിഹിതരായിരുന്നു.

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ആദ്യഘട്ടത്തിൽ എറണാകുളം ജനറൽ ആശുപത്രിക്കും വിവിധ താലൂക്ക് ആശുപത്രികൾക്കും മാസ്ക്, ഹാൻഡ് വാഷ്, സാനിറ്റൈസ ർ എന്നിവയും, നൽകിയിരുന്നു.

സംസ്ഥാനത്ത് 24 ലക്ഷം രൂപ വിലവരുന്ന 4000 കിറ്റുകളാണ് കെ എസ് ടി എ ആരോഗ്യ വകുപ്പിന് നൽകിയത്.സംസ്ഥാന എക്സി.കമ്മിറ്റിയംഗം കെ വി ബെന്നി, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.ജെ ഷൈൻ
കെ എസ് മാധുരീ ദേവി, ജില്ലാ ട്രഷറർ ഏലിയാസ് മാത്യു, ജോസ് പെറ്റ് ജേക്കബ്ബ് എന്നിവർ സന്നിഹിതരായിരുന്നു