പിടിച്ചെടുത്തത് 2398 വാഹനങ്ങൾ

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3699 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 3573 പേരാണ്. 2398 വാഹനങ്ങളും പിടിച്ചെടുത്തു. ഇന്നലെ വൈകിട്ട് നാല് മണി മുതൽ ഇന്ന് വൈകിട്ട് മൂന്ന് മണിവരെയുളള കണക്കനുസരിച്ച് മാസ്‌ക് ധരിക്കാത്തതിന് 1974 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ.

(കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 165, 159, 125
തിരുവനന്തപുരം റൂറൽ – 494, 522, 317
കൊല്ലം സിറ്റി – 314, 314, 217
കൊല്ലം റൂറൽ – 319, 325, 296
പത്തനംതിട്ട – 412, 415, 331
ആലപ്പുഴ- 145, 158, 100
കോട്ടയം – 115, 133, 18
ഇടുക്കി – 293, 103, 39
എറണാകുളം സിറ്റി – 71, 86, 43
എറണാകുളം റൂറൽ – 129, 106, 79
തൃശൂർ സിറ്റി – 268, 290, 202
തൃശൂർ റൂറൽ – 207, 238, 137
പാലക്കാട് – 184, 209, 121
മലപ്പുറം – 148, 202, 85
കോഴിക്കോട് സിറ്റി – 128, 128, 120
കോഴിക്കോട് റൂറൽ – 100, 10, 45
വയനാട് – 58, 10, 39
കണ്ണൂർ – 126, 128, 72
കാസർഗോഡ് – 23, 37, 12