കൊല്ലം: പ്രാഥമിക പരിശോധനയുടെ ഫലമായി ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതില്‍ ഇന്നലെ(മെയ് 1) ലഭിച്ച 51 പേരുടെ ഫലങ്ങള്‍ നെഗറ്റീവ്. കുളത്തൂപ്പൂഴ, ചാത്തന്നൂര്‍ മേഖലകളില്‍ നിന്ന് അയച്ച സാമ്പിളുകളായിരുന്നു ഇവ. ജില്ലയില്‍ ഓഗ് മെന്റഡ് സര്‍വൈലന്‍സിന്റെ ഭാഗമായി ഈ മേഖലകളില്‍ നിന്ന് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച 200 സാമ്പിളുകളില്‍ 199 ഫലങ്ങളും നെഗറ്റീവായി. (ആന്ധ്രാ സ്വദേശിയുടേത് മാത്രമാണ് നേരത്തെ പോസിറ്റീവ് ആയി ലഭിച്ചത്).

ജില്ലയില്‍ ആകെ 28 കോവിഡ് കെയര്‍ സെന്ററുകളിലായി 313 പേര്‍ നിരീക്ഷണത്തിലുണ്ട്.  ഇന്നലെ(മെയ് 1) ജില്ലയില്‍ 125 പേരെ പുതുതായി ഗൃഹനിരീക്ഷണത്തിലും ആറുപേര്‍ ആശുപത്രിയിലും നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്. 58 പേര്‍ ഇന്നലെ(മെയ് 1)  ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കി.

ആകെ 1775 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1657 ഫലങ്ങള്‍ ലഭിച്ചതില്‍ നാളിതുവരെ 20 എണ്ണമാണ് പോസിറ്റീവ് ആയത്. 1628 എണ്ണം നെഗറ്റീവ് ആയി. 118 ഫലം ലഭിക്കാനുണ്ട്. ഇന്നലെ 9569 വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തി. 30 പേര്‍ക്ക് കൗണ്‍സിലിങ് നടത്തി. 27 പേര്‍ക്ക് ഫോണ്‍മുഖേന നിര്‍ദേശങ്ങള്‍ നല്‍കി.