കണ്ണൂർ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച ആകെ 24 പേരില്‍ 10 പേര്‍ക്ക് രോഗം ഭേദമായി. 14 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ജില്ലയില്‍ ഇന്ന് പുതുതായി 103 പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നവരില്‍ 4 പേരെയും വീടുകളില്‍ നിരീക്ഷണത്തിലായിരുന്നവരില്‍ 58 പേരെയും ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ജില്ലയില്‍ 1615 പേര്‍ വീടുകളിലും 22 പേര്‍ ആശുപത്രികളിലുമായി ആകെ 1637 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ നിന്നും ഇന്ന് 216 പേരുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതുള്‍പ്പെടെ ആകെ 1728 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയിട്ടുള്ളത്. ഇന്ന് 236 പേരുടെ പരിശോധനാഫലം ലഭിച്ചു. ഇതുവരെ ആകെ 1381 പേരുടെ ഫലം ലഭിച്ചു്. 347 പേരുടെ പരിശോധനാഫലം ഇനി ലഭിക്കാനുണ്ട്.