കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ഗുണഭോക്താക്കൾക്കായി വായ്പ തിരിച്ചടയ്ക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി.  സ്റ്റേറ്റ് ബാങ്കിന്റെ  SBI Collect
വഴി വായ്പ തിരിച്ചടയ്ക്കാം.  ഇന്റർനെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, പ്രീപെയ്ഡ് കാർഡ്,  NEFT/ RTGS, UPI (Bhim, Google Pay, Phone Pe, Paytm, MobiKwik മുതലായവ) എന്നിവയിലൂടെ തുക അടയ്ക്കാനാവും.   UPI/ Rupay Debit എന്നിവ വഴിയുള്ള തിരിച്ചടവിന് സർവീസ് ചാർജ്ജ് ഈടാക്കില്ല.

തിരിച്ചടവ് രസീത്  SBI Collect  ൽ നിന്ന് ലഭിക്കും.  മുൻ തിയതികളിൽ  SBI Collect വഴിയുള്ള തിരിച്ചടവുകളുടെ രസീതും ലഭിക്കും.  കോർപ്പറേഷന്റെ ജില്ലാ/ ഉപജില്ലാ ഓഫീസുകൾ എസ്ബിഐ ശാഖകൾ മുഖേനയും വായ്പ തിരിച്ചടയ്ക്കാം.   https://bit.ly/3aYQrK0  എന്ന ലിങ്ക് മുഖേനയോ ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്‌തോ തിരിച്ചടവ് നടത്താം.  വിശദമായ മാർഗ്ഗനിർദ്ദേശം, തിരിച്ചടവ് ലിങ്ക് എന്നിവ  www.ksbcdc.com ൽ ലഭ്യമാണ്.