മെയ് മാസത്തെ റേഷന്‍ വിതരണം ജില്ലയില്‍ ആരംഭിച്ചതായി ജില്ലാസപ്ലൈ ഓഫീസര്‍ കെ. രാജീവ് അറിയിച്ചു. എല്ലാ റേഷന്‍കാര്‍ഡുടമകളും മെയ് 20നകം റേഷന്‍ കൈപ്പറ്റണം. ഓരോ റേഷന്‍ വിഭാഗത്തിനും മെയ് മാസത്തെ വിഹിതം ചുവടെ പറയുന്ന പ്രകാരമാണ് വിതരണം ചെയ്യുക. കൂടാതെ എല്ലാ വിഭാഗത്തിലുമുള്ള വൈദ്യുതീകരിച്ച വീടുകളിലെ (ഇ)കാര്‍ഡുകള്‍ക്ക് അര ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത വീടുകളിലെ (എന്‍.ഇ) കാര്‍ഡുകള്‍ക്ക് നാല് ലിറ്റര്‍ മണ്ണെണ്ണയും ലിറ്ററിന് 30 രൂപ നിരക്കില്‍ ലഭിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു.

എ.എ.വൈ കാര്‍ഡുകള്‍ (മഞ്ഞ)

• കാര്‍ഡിന് 30 കിലോഗ്രാം അരിയും അഞ്ച് കിലോഗ്രാം ഗോതമ്പും സൗജന്യമായും ഒരു കിലോഗ്രാം പഞ്ചസാര 21 രൂപക്കും ലഭിക്കും.
• കേന്ദ്ര സര്‍ക്കാരിന്റെ പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം കാര്‍ഡിന് ഒരു കിലോഗ്രാം പയറോ കടലയോ സൗജന്യമായി ലഭിക്കും.
• മെയ് 20 ന് ശേഷം  പി.എം.ജി.കെ.വൈ പദ്ധതി പ്രകാരം കാര്‍ഡിലെ ഓരോ അംഗത്തിനും അഞ്ച് കിലോഗ്രാം അരി സൗജന്യമായി ലഭിക്കും.

മുന്‍ഗണന കാര്‍ഡ് (പിങ്ക്)

• കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും കിലോക്ക് രണ്ട് രൂപ നിരക്കില്‍ ലഭിക്കും.
• കേന്ദ്ര സര്‍ക്കാരിന്റെ പി.എം.ജി.കെ.വൈ പദ്ധതി പ്രകാരം കാര്‍ഡിന് ഒരു കിലോഗ്രാം പയറോ കടലയോ സൗജന്യമായി ലഭിക്കും.
• മെയ് 20 ന് ശേഷം  പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം കാര്‍ഡിലെ ഓരോ അംഗത്തിനും അഞ്ച് കിലോഗ്രാം അരി സൗജന്യമായി ലഭിക്കും.

പൊതു വിഭാഗം (സബ്‌സിഡി നീല)

• കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോഗ്രാം അരി നാല് രൂപ നിരക്കില്‍ ലഭിക്കും.
• ലഭ്യതയനുസരിച്ച് കാര്‍ഡിന് ഒന്നു മുതല്‍ മൂന്ന് കിലോഗ്രാം വരെ ആട്ട കിലോഗ്രാമിന് 17 രൂപ നിരക്കില്‍ ലഭിക്കും.
• അധിക വിഹിതമായി കാര്‍ഡിന് 10 കിലോഗ്രാം അരി കിലോക്ക് 15 രൂപ നിരക്കില്‍ ലഭിക്കും.

പൊതു വിഭാഗം (സബ്‌സിഡിയില്ലാത്തവര്‍ വെള്ള)

• കാര്‍ഡിന് രണ്ട് കിലോഗ്രാം അരി കിലോഗ്രാമിന് 10.90 രൂപ നിരക്കില്‍ ലഭിക്കും.
• ലഭ്യതയനുസരിച്ച് കാര്‍ഡിന് ഒന്നു മുതല്‍ മൂന്ന് കിലോ വരെ ആട്ട കിലോഗ്രാമിന് 17 രൂപ നിരക്കില്‍ ലഭിക്കും.
• അധിക വിഹിതമായി കാര്‍ഡിന് 10 കിലോഗ്രാം അരി കിലോക്ക് 15 രൂപ നിരക്കില്‍ ലഭിക്കും.