ഇടുക്കി: ലോക്ക് ഡൗണ്‍ കാലത്ത് ഗതാഗതസൗകര്യത്തിന്റെ അഭാവത്താല്‍ ഡയാലിസിസ് മുടങ്ങുമോയെന്നാശങ്കപ്പെട്ടിരു ന്ന രോഗികള്‍ക്ക് ആശ്വാസമായി ദേവികുളം ഗ്രാമപഞ്ചായത്ത്.ലോക്ക് ഡൗണ്‍ തുടങ്ങിയ അന്നുമുതല്‍ ഇന്നുവരെ ഡയാലിസിസ് നടത്തി വന്നിരുന്ന 6ഓളം രോഗികള്‍ക്ക് ഡയാലിസിസ് കേന്ദ്രങ്ങളില്‍ എത്തുവാന്‍ ആംബുലന്‍സ് വിട്ടുനല്‍കിയാണ് പഞ്ചായത്ത് കരുതലായി തീരുന്നത്.ആഴ്ച്ചയില്‍ 5 ദിവസം സൗജന്യമായി രോഗികളെ ഇത്തരത്തില്‍ ഡയാലിസിസ് കേന്ദ്രങ്ങളില്‍ എത്തിക്കുന്നു.
ദേവികുളം ഗ്രാമപഞ്ചായത്തിലെ 5ഉം മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ ഒരാളുമാണ് അടിമാലിയില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് കേന്ദ്രങ്ങളില്‍ എത്തുവാന്‍ പഞ്ചായത്ത് അനുവദിച്ചിട്ടുള്ള ആംബുലന്‍സ് സൗകര്യം പ്രയോജനപ്പെടുത്തി വരുന്നത്..നിശ്ചയിച്ച കേന്ദ്രങ്ങളില്‍ നിശ്ചയിച്ച ദിവസം കൃത്യമായി പഞ്ചായത്തിന്റെ ആംബുൻസിൽ രോഗികളെ എത്തിക്കും.
മൂന്നാര്‍ ചെണ്ടുവാര എസ്സ്‌റ്റേറ്റ്,മൂന്നാര്‍ പെരിയവാര ആനമുടി ഡിവിഷന്‍,ദേവികുളം ലാക്കാട് ലോവര്‍ ഡിവിഷന്‍, നെറ്റിക്കുടി ലോവര്‍ ഡിവിഷന്‍, കുണ്ടള ഈസ്റ്റ്, ചെണ്ടുവാര ടോപ്പ്7 തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നെല്ലാമാണ് ദേവികുളം പഞ്ചായത്ത് ആംബുലന്‍സ് സൗകര്യം ക്രമീകരിച്ചിട്ടുള്ളത്.
അടിമാലി യില്‍ എത്തിച്ച് ഡയാലിസിസ് പൂര്‍ത്തീകരിച്ച ശേഷം തിരികെ രോഗികളെ വീടുകളില്‍ എത്തിക്കും.ആഴ്ച്ചയില്‍ രണ്ടും മൂന്നും ദിവസങ്ങളില്‍ ഡയാലിസിസ് നടത്തേണ്ടുന്ന രോഗികള്‍ക്കാണ് ദേവികുളം ഗ്രാമ പഞ്ചായത്തിന്റെ സൗജന്യ ആംബുലന്‍സ് സര്‍വ്വീസ് തണലായി മാറിയിട്ടുള്ളത്.