റബ്ബര്‍ മേഖലയിലെ വിദഗ്ധ തൊഴിലാളികളുടെ ദൗര്‍ലഭ്യം പരിഹരിക്കുക, കുടുംബശ്രീ അംഗങ്ങളുടെ ശാക്തീകരണവും സാമൂഹ്യ-സാമ്പത്തിക രംഗങ്ങളില്‍ അവരുടെ ഉയര്‍ച്ചയും ലക്ഷ്യമാക്കി രൂപീകരിച്ച തേജസ്വനി വനിതാ തൊഴില്‍ സേനയുടെ 30 ദിവസത്തെ പരിശീലന പരിപാടി സമാപിച്ചു.
കുടുംബശ്രീ ജില്ലാമിഷന്‍, കാഞ്ഞങ്ങാട് റബ്ബര്‍ ബോര്‍ഡ് റീജിയണല്‍ ഓഫീസ്, ചീമേനി റബ്ബര്‍ ഉല്പാദക സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പരിപാടിയുടെ സമാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ശകുന്തള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗംഗാധരവാര്യര്‍ അധ്യക്ഷത വഹിച്ചു. റബ്ബര്‍ മേഖലയിലെ സാധ്യതകളും മാര്‍ഗ നിര്‍ദേശങ്ങളെക്കുറിച്ച് റബ്ബര്‍ ബോര്‍ഡ്  കാഞ്ഞങ്ങാട് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ എ.കുഞ്ഞമ്മ ക്ലാസ് എടുത്തു. കുടുംബശ്രീ ജില്ലാമിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ഡി.ഹരിദാസ്,ജില്ലാ പ്രോഗ്രാം മാനേജര്‍ ടി.പി ഹരിപ്രസാദ്, കെ. രജനി, അജിത്ത് പ്രസാദ്  സംസാരിച്ചു. പി.വി.ദാമോധരന്‍ സ്വാഗതവും, ടി.സി. ശ്രീലത നന്ദിയും പറഞ്ഞു.