പോത്തുണ്ടി ഡാം ഉദ്യാനത്തില്‍ പ്രവേശനപാസ് വിതരണത്തിനും ഉദ്യാനവുമായി ബന്ധപ്പെട്ട കണക്കുകള്‍ നോക്കുന്നതിനും ക്ലാര്‍ക്ക് – അക്കൗണ്ടിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. ബി.കോമും കംപ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. നെന്മാറ ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസമുള്ളവരാവണം അപേക്ഷകര്‍ . പ്രായം 25 കവിയരുത്. 15,000 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. താത്പര്യമുള്ളവര്‍ ഫെബ്രുവരി 26 ന് രാവിലെ 11 ന് സര്‍ട്ടിഫിക്കറ്റുകളുമായി മലമ്പുഴ ഇറിഗേഷന്‍ എഞ്ചിനീയറുടെ ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍ : 9495171966.
