രണ്ടുദിവസത്തെ കേരള സന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന് തിരുവനന്തപുരത്ത് ഊഷ്മള വരവേൽപ്പ്.
എയർഫോഴ്‌സ് ടെക്‌നിക്കൽ ഏരിയയിൽ പ്രത്യേക വിമാനത്തിലെത്തിയ ഉപരാഷ്ട്രപതിയെ ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
തദ്ദേശസ്വയംഭരണമന്ത്രി ഡോ. കെ.ടി. ജലീൽ, മേയർ വി.കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി പോൾ ആൻറണി, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, എ.ഡി.ജി.പി സൗത്ത് സോൺ അനിൽകാന്ത്, ജില്ലാ കളക്ടർ ഡോ. കെ. വാസുകി, സിറ്റി പോലീസ് കമ്മീഷണർ പി. പ്രകാശ്, എയർഫോഴ്‌സ് സ്‌റ്റേഷൻ കമാൻഡർ ഗ്രൂപ്പ് ക്യാപ്റ്റൻ രാമസ്വാമി വി.എം എന്നിവർ ഉപരാഷ്ട്രപതിയെ സ്വീകരിക്കാനെത്തി.
എം.പി മാരായ സി.പി. നാരായണൻ, സുരേഷ്‌ഗോപി, എം.എൽ.എമാരായ വി.എസ്. ശിവകുമാർ, ഒ. രാജഗോപാൽ, മുതിർന്ന ഉദ്യോഗസ്ഥർ, സാംസ്‌കാരിക പ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു.