,

• ജില്ലയിൽ ഇന്ന് പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ കോവിഡ് ബാധിച്ച് 3 പേരാണ്ചികിത്സയിലുള്ളത് . ഇതിൽ ഒരാൾ സ്വകാര്യ ആശുപത്രിയിലും, ബാക്കി 2 പേർ കളമശ്ശേരി മെഡിക്കൽ കോളേജിലുമാണുള്ളത്.

• ഇന്ന് 251 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 45 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 1802 ആയി. ഇതിൽ 15 പേർ ഹൈറിസ്ക്ക് വിഭാഗത്തിലും, 1787 പേർ ലോ റിസ്ക് വിഭാഗത്തിലുമാണ്.

• ഇന്ന് 16 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
o കളമശ്ശേരി മെഡിക്കൽ കോളേജ്- 5
o കരുവേലിപ്പടി താലൂക്ക് ആശുപത്രി -2
o സ്വകാര്യ ആശുപത്രികൾ – 9

• ഇന്ന് ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 11 പേരെ ഡിസ്ചാർജ് ചെയ്തു
o കളമശ്ശേരി മെഡിക്കൽ കോളേജ്- 5
o സ്വകാര്യ ആശുപത്രി – 6

• ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 31 ആണ്.
 കളമശ്ശേരി മെഡിക്കൽ കോളേജ് – 11
 കരുവേലിപ്പടി താലൂക്ക് ആശുപത്രി – 3
 സ്വകാര്യ ആശുപത്രികൾ – 17

• ഇന്ന് ജില്ലയിൽ നിന്നും 51 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 58 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതെല്ലാം നെഗറ്റീവ് ആണ്. ഇനി 55 ഫലങ്ങൾ കൂടി ലഭിക്കുവാനുണ്ട്.

• കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആവോലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരുൾപ്പെടെയുള്ള ജീവനക്കാർക്കും, മൂവാറ്റുപുഴ കോവിഡ് കെയർ സെന്ററിലെ ജീവനക്കാർക്കും, ഹെൽത്ത് വോളന്റീയേഴ്സിനും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും വ്യക്തിഗത സുരക്ഷാ ഉപാധികളെ കുറിച്ചും , കോവിഡ് പ്രതിരോധത്തിന് സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും പരിശീലനം നടത്തി.

• ഇന്ന് 610 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 123 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു. പാസ്സിന്റെ ലഭ്യത, ചെക്ക്പോസ്റ്റുകളിലുള്ള നടപടിക്രമങ്ങൾ, കോവിഡ് കെയർ സെന്ററുകളുടെ വിവരങ്ങൾ അറിയുന്നതിനും, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള ട്രെയിൻ സർവീസ് ഉണ്ടാകുമോയെന്നറിയുന്നതിനുമായിരുന്നു കൂടുതൽ വിളികളും.
• വാർഡ് തലങ്ങളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സംഘങ്ങൾ ഇന്ന് 3135 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ 31 ചരക്കു ലോറികൾ എത്തി. അതിൽ വന്ന 34 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 20 പേരെ കൺട്രോൾ റൂമിൽ നിന്നും ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങൾ ഇല്ല.

• ഇന്ന് ജില്ലയിൽ 92 കമ്മ്യൂണിറ്റി കിച്ചനുകൾ പ്രവർത്തിച്ചു. ഇതിൽ 71 എണ്ണം പഞ്ചായത്തുകളിലും, 21 എണ്ണം നഗരസഭകളിലുമാണ്. ഇവിടങ്ങൾ വഴി 5390 പേർക്ക് ഫുഡ് കിറ്റുകൾ നൽകി. ഇതിൽ 295 ഇതര സംസ്ഥാന തൊഴിലാളികൾ ആണ്.

• ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 92 പേർക്ക് കൗൺസലിംഗ് നൽകി. ഇത് കൂടാതെ കൺട്രോൾ റൂമിലേക്ക് വിളിച്ച 21 പേർക്കും ഇത്തരത്തിൽ കൗൺസലിംഗ് നൽകി.

• ഐ.എം.എ ഹൗസിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 11 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

• വീടുകളിൽ നിരീക്ഷണത്തിലുള്ള 21 ഗർഭിണികളുടെ ആരോഗ്യ വിവരങ്ങൾ ആരോഗ്യപ്രവത്തകർ ഫോൺ വഴി ശേഖരിച്ചു. ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.

• ജില്ലയിലെ കോവിഡ് കെയർ സെന്റെറുകളായ ഗവണ്മെന്റ് ആയുർവേദ കോളേജ്, തൃപ്പൂണിത്തുറ, കളമശ്ശേരി രാജഗിരി കോളേജ് ഹോസ്റ്റൽ, കാക്കനാട് രാജഗിരി കോളേജ് ഹോസ്റ്റൽ ,പാലിശ്ശേരി എസ് സി എം എസ് ഹോസ്റ്റൽ ,മുട്ടം എസ് സി എം എസ് ഹോസ്റ്റൽ, കളമശ്ശേരി ജ്യോതിർ ഭവൻ, മൂവാറ്റുപുഴ നെസ്റ്റ്, നെല്ലിക്കുഴി മാർ ബസേലിയോസ് ഡെന്റൽ കോളേജ്, ആശീർഭവൻ കച്ചേരിപ്പടി, റിട്രീറ്റ് സെന്റർ ചിറ്റൂർ, ആഷിയാന തൃക്കാക്കര എന്നിവിടങ്ങളിലായി 712 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കൂടാതെ എറണാകുളത്തെ സ്വകാര്യ ഹോട്ടലുകളിൽ 25 പേരും നിരീക്ഷണത്തിലുണ്ട്.

• ഇന്നലെ (10/5/20)തുറമുഖത്തെത്തിയ 5 കപ്പലുകളിലെ 125 ജീവനക്കാരെയും, 827 യാത്രക്കാരെയും പരിശോധിച്ചതിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഐ എൻ എസ് ജലാശ്വയിലെ 2 പേരെ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. ഐ എൻ എസ് ജലാശ്വയിലെത്തിയ 394 പേരെ സംസ്ഥാനത്തെ വിവിധ കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലാണ്. 301 പേരെയാണ് വീടുകളിൽ നിരീക്ഷണത്തിലാക്കിയത്.

• മറ്റു സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്ക് എത്തിയവർ തൊട്ടടുത്ത സർക്കാർ ആശുപത്രി / ആരോഗ്യ കേന്ദ്രത്തിലോ, ജില്ലാ കൺട്രോൾ റൂമിലേക്കോ ഉടൻ തന്നെ ഫോൺ വഴി അക്കാര്യം റിപ്പോർട്ട് ചെയ്യേണ്ടതാണ്.

• കോവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദേശങ്ങൾ കർശനമായും പാലിക്കേണ്ടതാണ്.

DATA UPDATE

Home quarantine new 251
No. of persons released from home quarantine 45
Home quarantine total 1802

New Hospital isolation today 16 (GMC-5 , GMTH Karuvelippady-2,Pvt- 9)
Discharge from Isolation 11 (GMC-5, pvt-6)
Hospital isolation total 31 (GMC-11, Karuvelipady GMTH- 3, Pvt – 17 )

Positive case today Nil
Total positive case till date 28
Total positive cases under treatment 3

Sample sent today 51
Results received today 58
Results awaiting 55

No. of Covid Care Centres/Short Stay Homes 100
Available rooms in Covid Care Centres 5105
Total persons quarantined at Covid Care Centres 712

Total calls received at Call centre 610