പ്രവേശന പരീക്ഷ കമ്മീഷണർ നടത്തുന്ന 2020-21 അധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനുളള കെ-മാറ്റ് (കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്) പ്രവേശനത്തിന് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി സംസ്ഥാന സഹകരണ യൂണിയന്റെ ഭാഗമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) ഓൺലൈൻ പരീക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

മാതൃകാ പരീക്ഷകൾ ഉൾപ്പെടെയുള്ള ഓൺലൈൻ രീതിയിൽ നടത്തുന്ന ഈ പരിശീലനകളരി സൗജന്യമാണ്. ആദ്യം അപേക്ഷിക്കുന്ന സംസ്ഥാനമൊട്ടാകെയുളള 250 വിദ്യാർത്ഥികൾക്കാണ് അവസരം. അപേക്ഷകർക്ക്  http://bit.ly/kmatmockregistration  എന്ന ലിങ്ക് വഴിയോ, 8547618290 ഫോൺ വഴിയോ പേര് രജിസ്റ്റർ ചെയ്യാം.