എറണാകുളം: ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ‘ടെലി മെഡിസിൻ’ സേവനം ആരംഭിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. യേശുദാസ് പറപ്പിളളി സേവനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് മൂന്ന് മണി വരെയാണ് ടെലി മെഡിസിൻ സംവിധാനത്തിൻ്റെ പ്രവർത്തന സമയം. 8281348428 എന്ന നമ്പറിൽ ജനങ്ങൾക്ക് വിളിക്കാവുന്നതാണ്.
ഡ്യൂട്ടി ഡോക്ടറോട് വീഡിയോ കോളിലൂടെയും സംസാരിക്കാം. ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഈ നമ്പറിലൂടെ ലഭിക്കും. ചികിത്സയ്ക്ക് വരണമെന്നുള്ളവർ, ഈ നമ്പറിൽ ഡോക്ടറെ വിളിച്ച് ആവശ്യമെങ്കിൽ മാത്രമേ ആശുപത്രിയിലേക്ക് വരേണ്ടതുള്ളൂ.
ഏഴിക്കര പഞ്ചായത്ത് പരിധിയിൽ കോവിഡ് 19 നിരീക്ഷണത്തിൽ കഴിയുന്നവർ എന്ത് മെഡിക്കൽ ആവശ്യത്തിനും ഈ നമ്പറിലാണ് വിളിക്കേണ്ടത്. ഈ നമ്പറിൻ്റെ ഉപയോഗം മെഡിക്കൽ ആവശ്യത്തിന് മാത്രമായിരിക്കും. കോവിഡ് 19 സമൂഹ വ്യാപനത്തിൻ്റെ ഭീതി നിലവിൽ ഉള്ളതിനാൽ എല്ലാ ജനങ്ങളും ഈ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണെന്ന് ഏഴിക്കര മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ബി. പ്രീതി അറിയിച്ചു.