ഇടുക്കി ജില്ലയിലെ മറയൂര്‍, വട്ടവട, കാന്തല്ലൂര്‍ പ്രദേശങ്ങളിലെ മുതുവാന്‍ ഗോത്ര ജനതയുടെ പരമ്പരാഗത വീടും ഏറുമാടവുമാണ് ഗദ്ദികയിലെ മറ്റൊരു ആകര്‍ഷണം. മുള, മരക്കമ്പുകള്‍, പുല്ല്, പശയുള്ള മണ്ണ് എന്നിവകൊണ്ട് നിര്‍മ്മിക്കുന്ന ഇത്തരം വീടുകള്‍ ചൂടുകാലത്ത് തണുപ്പും തണുപ്പ് കാലത്ത് ചൂടും നല്‍കും. മുള, പുല്ല്, നെല്‍കതിരുകള്‍ എന്നിവ ഉപയോഗിച്ച് വളരെ ഉയരത്തില്‍ സ്ഥാപിച്ച ഏറുമാടം കയറാനും ആളുകള്‍ എത്തുന്നുണ്ട്.