കേരള ഓട്ടോറിക്ഷാ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് 2017-18 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് വര്‍ഷത്തില്‍ കുറയാത്ത അംഗത്വമുള്ള തൊഴിലാളികളുടെ സര്‍ക്കാര്‍ / എയ്ഡഡ്/സെന്‍ട്രല്‍ സ്‌കൂളുകളില്‍ എട്ട്, ഒമ്പത്, 10 ക്ലാസ്സുകളില്‍ പഠിക്കുന്ന 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ നിന്നും സൗജന്യമായി അപേക്ഷ ഫോറം ലഭിക്കും. അപേക്ഷ ഫെബ്രുവരി 28നകം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ ലഭിക്കണം.