ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ കീഴിൽ എറണാകുളം ജില്ലയിൽ കലൂരിലും (0484-2347132) കപ്രാശ്ശേരിയിലും (ചെങ്ങമനാട് 0484-2604116) മലപ്പുറം ജില്ലയിൽ വാഴക്കാട് (0483-2725215), വട്ടംകുളം (0494-2681498), പെരിന്തൽമണ്ണ (04933-225086) എന്നിവിടങ്ങളിലും കോട്ടയം ജില്ലയിൽ പുതുപ്പള്ളി (0481-2351485) യിലും ഇടുക്കി ജില്ലയിൽ പീരുമേട് (04869-233982), തൊടുപുഴ (മുട്ടം 04862-255755) എന്നിവിടങ്ങളിലും പത്തനംതിട്ട ജില്ലയിൽ മുല്ലപ്പള്ളി (0469-2680574) യിലും പ്രവർത്തിക്കുന്ന ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ 2020-21 അദ്ധ്യയന വർഷത്തിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.

01.06.2006 ലും 31.05.2008 നും ഇടയ്ക്ക് ജനിച്ചവരായിരിക്കണം.  ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസായവർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.  അപേക്ഷകൾ  ihrd.kerala.gov.in/thss ൽ ഓൺലൈനായി നൽകണം.  രജിസ്‌ട്രേഷൻ ഫീസായി 110 രൂപ (എസ്.സി/ എസ്.റ്റി വിദ്യാർത്ഥികൾക്ക് 55 രൂപ) അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ടിൽ അടച്ച് പണമടച്ചതിന്റെ വിശദാംശങ്ങൾ ഓൺലൈൻ പോർട്ടലിൽ രേഖപ്പെടുത്തണം.

അപേക്ഷാഫീസ് സ്‌കൂൾ ഓഫീസിൽ പണമായോ പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡി.ഡി ആയോ നൽകാം.  2020-21 വർഷത്തെ പ്രോസ്‌പെക്ടസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.  അപേക്ഷൾ മേയ് 18 മുതൽ 26 വൈകിട്ട് നാലു മണി വരെ സമർപ്പിക്കാം.