ആദിവാസി മേഖലയില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ കുട്ടികളുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങളെ കുറിച്ചും കുട്ടികളുടെ അവകാശങ്ങളെ കുറിച്ചും ജില്ലയിലെ ട്രൈബല്‍ പ്രമോട്ടര്‍മാര്‍ക്കായി ബോധവത്കരണ ക്ലാസ്സ് നടത്തി. വനിത ശിശു വികസന വകുപ്പിന്റെയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തിലാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്. ഐ.ടി.ഡി.പി ജൂനിയര്‍ സൂപ്രണ്ട് ജംഷീദ് ഉദ്ഘടനം ചെയ്തു. കെ.കെ. പ്രജിത്ത് അദ്ധ്യക്ഷത വഹിച്ചു. അഖില രാജഗോപാല്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ അഷറഫ് കാവില്‍, സിജു ലൂക്കോസ് എന്നിവര്‍ സംസാരിച്ചു. അഷറഫ് കാവില്‍, മനിത മൈത്രി, പി.ടി. അഭിത എന്നിവര്‍ ക്ലാസ്സെടുത്തു. 240 ട്രൈബല്‍ പ്രമോട്ടര്‍ക്കായി നാല് ബ്ലോക്കുകളിലായാണ് ബോധവത്കരണ പരിപാടി നടക്കുന്നത്.
