എം.ടി വാസുദേവന്‍നായര്‍ തയ്യാറാക്കിയ പ്രതിജ്ഞ കേരളത്തിലെ വിദ്യാലയങ്ങളിലെ ഭാഷാ -സാംസ്‌കാരിക പരിപാടികളില്‍ ചൊല്ലിക്കൊടുക്കേണ്ട ഭാഷാപ്രതിജ്ഞയായി അംഗീകരിച്ച് ഉത്തരവായി.
‘  മലയാളമാണ് എന്റെ ഭാഷ.
  എന്റെ ഭാഷ എന്റെ വീടാണ്
  എന്റെ ആകാശമാണ്
  ഞാന്‍ കാണുന്ന നക്ഷത്രമാണ്
  എന്നെ തഴുകുന്ന കാറ്റാണ്
  എന്റെ ദാഹം ശമിപ്പിക്കുന്ന കുളിര്‍ വെളളമാണ്
  എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്
  ഏതു നാട്ടിലെത്തിയാലും ഞാന്‍ സ്വപ്നം കാണുന്നത്
  എന്റെ ഭാഷയിലാണ്
  എന്റെ ഭാഷ ഞാന്‍ തന്നെയാണ് ‘
എന്നതാണ് പ്രതിജ്ഞ.  ലോക മാതൃഭാഷാദിനമായ 21ന് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും പ്രതിജ്ഞ ചൊല്ലും.