കേരള ബാങ്കിന് നബാര്‍ഡ് വകയിരുത്തിയ 1500 കോടി രൂപയില്‍നിന്ന് 225 കോടി രൂപ സുക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് (എം എസ് എം ഇ) മൂലധന വായ്പയായി നല്‍കും. വ്യവസായ മന്ത്രി ഇ പി ജയരാജനും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനും നബാര്‍ഡ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ലോക്ക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ എം എസ് എ ഇ കള്‍ക്ക് ഈ സഹായം വലിയ ആശ്വാസമാകും.
ഓരോ മേഖലയിലെയും പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴിയാകും കേരളബാങ്ക് തുക അനുവദിക്കുക. അതതിടത്തെ ബ്ലോക്ക് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ സഹായത്തിനുള്ള അര്‍ഹത നിശ്ചയിക്കും. നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ശ്രീനിവാസ്, ജനറല്‍ മാനേജര്‍ സെല്‍വരാജ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.