നോർക്ക റൂട്ട്സ് കൊച്ചി ,കോഴിക്കോട് മേഖലാ ഓഫീസുകളിൽ മെയ് 27 മുതൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ പുനരാരംഭിക്കും. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആവശ്യമായ സുരക്ഷാ മുൻകരുതലോടെയാകും ഓഫീസുകൾ പ്രവർത്തിക്കുക. സേവനങ്ങൾക്കെത്തുന്നവരും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണം. തിരുവനന്തപുരം മേഖലാ ഓഫീസിൽ 20 മുതൽ അറ്റസ്റ്റേഷൻ നടപടികൾ പുനരാരംഭിച്ചു.
നോർക്ക ജില്ലാ സെന്ററുകൾ 26 മുതൽ പ്രവർത്തിക്കും
നോർക്കയുടെ എല്ലാ ജില്ലാ സെന്ററുകളും 26 മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് സി ഇ ഒ അറിയിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആവശ്യമായ സുരക്ഷാ മുൻകരുതലോടെയാകും ഓഫീസുകൾ പ്രവർത്തിക്കുക. സേവനങ്ങൾക്കെത്തുന്നവരും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം.