ആലപ്പുഴ: ഇരുപത്തിയാറാം തീയതി ആരംഭിക്കുന്ന എസ്എസ്എൽസി , ഹയർസെക്കൻഡറി , വി എച്ച് എസ് സി പരീക്ഷാർത്ഥികളുടെ ശരീരതാപനില പരിശോധിക്കാനുള്ള തെർമൽ സ്കാനറുകൾ ജില്ലയിലെത്തി.
വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് വഴി ഉടൻ തന്നെ തെർമൽ സ്കാനറുകൾ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

പരീക്ഷാർത്ഥികളുടെ ടെമ്പറേച്ചർ പരിശോധിക്കുന്നതിനുള്ള തെർമൽ സ്കാനർ എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും ഉറപ്പുവരുത്തുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

81 കേന്ദ്രങ്ങൾ ഫയർഫോഴ്സ് സഹായത്തോടെ അണുവിമുക്തമാക്കി

ആലപുഴ: 26 ന് ആരംഭിക്കുന്ന എസ് എസ് എൽ സി ഇ ഹയർസെക്കൻഡറി പരീക്ഷകളുടെ പരീക്ഷാകേന്ദ്രങ്ങൾ അണുവിമുക്തം ആക്കുന്നതിനുള്ള നടപടികൾ ജില്ലയിൽ വേഗത്തിൽ പുരോഗമിക്കുകയാണ് . ഇതിന് ഫയർഫോഴ്സ് ഇൻറെ സഹായവും ലഭ്യമാക്കിയിട്ടുണ്ട് . ശനിയാഴ്ച

ഫയർ ഫോഴ്സ് ആലപ്പുഴയിൽ എട്ടു കേന്ദ്രങ്ങളും അരൂരിൽ ആറ് കേന്ദ്രങ്ങളും ചേർത്തലയിൽ 11 കേന്ദ്രങ്ങളും തകഴിയിൽ 3 കേന്ദ്രങ്ങളും ഹരിപ്പാട് 11 കേന്ദ്രങ്ങളും കായംകുളം 17 കേന്ദ്രങ്ങളും മാവേലിക്കരയിൽ 7 കേന്ദ്രങ്ങളും ചെങ്ങന്നൂരിൽ 18 കേന്ദ്രങ്ങളും ഉൾപ്പെടെ 81കേന്ദ്രങ്ങൾ അണുവിമുക്തം ആക്കിയിട്ടുണ്ട്. ഇതുകൂടാതെ പരീക്ഷാ കേന്ദ്രങ്ങളുടെ പരിസരവും ക്ലാസ്മുറികളും വൃത്തിയാക്കുന്നതിന് എൻ എസ് എസ് വളണ്ടിയർമാർ, സന്നദ്ധസേവകർ , തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, പിടിഎ ഭാരവാഹികൾ എന്നിവരുടെ സഹായവും വിദ്യാഭ്യാസ വകുപ്പിന് ലഭിക്കുന്നുണ്ട്.