• ഇന്ന് പുതിയതായി ജില്ലയിൽ 4 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മെയ് 19 ന് റിയാദ്-കരിപ്പൂർ (AI1906) വിമാനത്തിലെത്തിയ എറണാകുളം സ്വദേശികളായ 29 വയസുള്ള ഗർഭിണിക്കും, ഇവരുടെ 34 വയസുള്ള ഭർത്താവുമാണ് രോഗം സ്ഥിരീകരിച്ച 2 പേർ. മെയ് 19 കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഇവർ എറണാകുളത്തുള്ള വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് സാമ്പിളെടുക്കുകയും, പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

• മെയ് 7 ന് കൊച്ചിയിൽ വന്ന അബുദാബി-കൊച്ചി (IX452) വിമാനത്തിലെത്തിയ 44 വയസുള്ള എറണാകുളം സ്വദേശിയാണ് മറ്റൊരാൾ. കൊച്ചിയിലെത്തിയ ശേഷം സ്ഥാപന നിരീക്ഷണത്തിലായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മെയ് 20 ന് സാമ്പിൾ പരിശോധന നടത്തുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

• മെയ് 19 ലെ കുവൈത്ത് – കണ്ണൂർ വിമാനത്തിൽ വന്ന. 41 വയസ്സുള്ള എറണാകുളം സ്വദേശിയാണ് ഇന്ന് രോഗം സ്ഥിരീകരിച്ച നാലാമത്തെയാൾ. ഹൃദയ സംബന്ധമായ ചികിത്സയ്ക്കായി കുവൈറ്റിൽ നിന്നും 2 മക്കളോടും, അടുത്ത ബന്ധുവിനോടുമൊപ്പം കണ്ണൂരിൽ വന്നിറങ്ങിയ ശേഷം പ്രത്യേക ആംബുലൻസിൽ ജില്ലയിലേക്ക് വരികയായിരുന്നു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേ ഹൃദയ ചികിത്സയ്ക്ക് മുന്നോടിയായി മെയ് 22 ന് നടത്തിയ സ്രവ പരിശോധനയിൽ ആണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ മെഡിക്കൽ കോളജിലേക്ക് മാറ്റി. കൂടെ ഉണ്ടായിരുന്ന 2 മക്കളും, അടുത്ത ബന്ധുവും വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയാണ്. അവരുടെയും സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• ഇന്ന് 589 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 395 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 6750 ആയി. ഇതിൽ 136 പേർ ഹൈറിസ്ക്ക് വിഭാഗത്തിലും 6614 പേർ ലോ റിസ്ക് വിഭാഗത്തിലുമാണ്.

• ഇന്ന് 6 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. .
 കളമശ്ശേരി മെഡിക്കൽ കോളേജ്- 4
 കരുവേലിപ്പടി താലൂക്ക് ആശുപത്രി – 2

• സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഒരാളെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 66 ആണ്.
 കളമശ്ശേരി മെഡിക്കൽ കോളേജ് – 29
 കരുവേലിപ്പടി താലൂക്ക് ആശുപത്രി – 7
 പോർട്ട് ട്രസ്റ്റ് ഹോസ്പിറ്റൽ – 3
 മൂവാറ്റുപുഴ ജനറൽ ആശുപത്രി – 9
 സ്വകാര്യ ആശുപത്രികൾ – 18

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 13 ആണ്.
 കളമശ്ശേരി മെഡിക്കൽ കോളേജ് – 12
 സ്വകാര്യ ആശുപത്രി – 1

• രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ സംസ്ഥാനം / ജില്ല തിരിച്ചുള്ള കണക്ക്.
 എറണാകുളം – 8
 പാലക്കാട് – 2
 കൊല്ലം – 1
 ഉത്തർപ്രദേശ്- 1
 തൃശൂർ – 1

• ഇന്ന് ജില്ലയിൽ നിന്നും 71 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 83 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 73 ഫലങ്ങൾ കൂടി ലഭിക്കുവാനുണ്ട്.

• കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് എസ്.എസ്. എൽ. സി, പ്ലസ് ടു പരീക്ഷകൾ നടത്തുന്നത് ഉറപ്പ് വരുത്തുവാൻ സൂപ്രണ്ടുമാർക്കും, മെഡിക്കൽ ഓഫീസർമാർക്കും നിർദേശം നൽകി. അതത് പ്രദേശത്തെ സ്കൂൾ അധികൃതർക്ക് ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ ബന്ധപ്പെട്ട സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്നതാണ്. നഗരസഭകളിൽ ജനറൽ/ജില്ലാ/താലൂക്ക് ആശുപത്രി സൂപ്രണ്ടും, കോർപറേഷൻ മേഖലയിൽ നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസറും, പഞ്ചായത്തുകളിൽ സാമൂഹിക ആരോഗ്യ കേന്ദ്രം / പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ മെഡിക്കൽ ഓഫീസറും നൽകുന്നതാണ്.

• ഇന്ന് 448 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 283 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു. യാത്രാ പാസ്സിന്റെ ലഭ്യത, കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലാക്കുന്നതിന്റെ മാനദണ്ഡങ്ങൾ, തുടങ്ങിയവയെ കുറിച്ച് അറിയുന്നതിനായിരുന്നു കൂടുതൽ വിളികളും.

• ജില്ലാ സർവൈലൻസ് യൂണിറ്റിൽ നിന്ന് ഇന്ന് നിരീക്ഷണത്തിലുള്ള 205 പേരെ നേരിട്ട് വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരികെയെത്തി ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നവർ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ സംശയ നിവാരണത്തിനായി 46 ഫോൺ വിളികൾ സർവൈലൻസ് യൂണിറ്റിലേക്കും എത്തി.

• വാർഡ് തലങ്ങളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സംഘങ്ങൾ ഇന്ന് 5494 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ 94 ചരക്കു ലോറികൾ എത്തി. അതിൽ വന്ന 107 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 61 പേരെ കൺട്രോൾ റൂമിൽ നിന്നും ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങൾ ഇല്ല.

• ഇന്ന് ജില്ലയിൽ 88 കമ്മ്യൂണിറ്റി കിച്ചനുകൾ പ്രവർത്തിച്ചു. ഇതിൽ 69 എണ്ണം പഞ്ചായത്തുകളിലും, 19 എണ്ണം നഗരസഭകളിലുമാണ്. ഇവിടങ്ങൾ വഴി 3574 പേർക്ക് ഫുഡ് കിറ്റുകൾ നൽകി. ഇതിൽ 36 പേർ ഇതര സംസ്ഥാന തൊഴിലാളികൾ ആണ്

• ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 121 പേർക്ക് കൗൺസലിംഗ് നൽകി. ഇത് കൂടാതെ കൺട്രോൾ റൂമിലേക്ക് വിളിച്ച 11 പേർക്കും ഇത്തരത്തിൽ കൗൺസലിംഗ് നൽകി.

• ഐ.എം.എ ഹൗസിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 68 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.
• വീടുകളിൽ നിരീക്ഷണത്തിലുള്ള 236 ഗർഭിണികളുടെ ആരോഗ്യ വിവരങ്ങൾ ആരോഗ്യപ്രവത്തകർ ഫോൺ വഴി ശേഖരിച്ചു ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. ജില്ലാ കൺട്രോൾ റൂമിൽ നിന്നും, ഐ എം എ ഹൌസിൽ പ്രവർത്തിക്കുന്ന ടെലിമെഡിസിൻ സംവിധാനത്തിലൂടെയും സേവനം ലഭ്യമാക്കിവരുന്നു

• സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിലുള്ള 386 മുതിർന്ന പൗരന്മാരുടെ ആരോഗ്യ വിവരങ്ങൾ പാലിയേറ്റീവ് കെയർ നഴ്സുമാർ ഫോൺ വഴി ശേഖരിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.

• ജില്ലയിലെ 21 കോവിഡ് കെയർ സെന്ററുകളിലായി 906 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കൂടാതെ 67 പേർ പണം നൽകി ഉപയോഗിക്കാവുന്ന കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുണ്ട്.

• വയോമിത്രം പദ്ധതിയുടെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന 13 മുതിർന്ന പൗരന്മാർക്ക് ആവശ്യമരുന്നുകൾ എത്തിച്ചു നൽകി.

DATA UPDATE
Home quarantine new – 589
No. of persons released from home quarantine – 395
Home quarantine total – 6750

New Hospital isolation new – 6 (GMC-4 , GMTH Karuvelipady-2,)
Discharge from Isolation – 1 (Pvt-1)
Hospital isolation total – 66 (GMC-29, Karuvelipady-7, Port Trust Hospital- 3,GH Moovattupuzha-9, Pvt – 18)

Positive case today 4
Total positive cases under treatment – 13
Cumulative total of positive cases treated & under treatment in dist. till date – 39

Sample sent today 71
Results received today – 83
Results awaiting – 73

No. of covid care centers currently functioning – 21
Total persons quarantined at Covid Care Centres – 906

Total calls received at Call centre – 448
Total calls from Surveillance Unit to people under Quarantine – 251