ജില്ലയില്‍  3 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

ജ33 കല്ലുവാതുക്കല്‍ സ്വദേശി 24 വയസുള്ള യുവതിയാണ്.മെയ് 21ന് അടിയന്തിര ശസ്തക്രിയയിലൂടെ  കുഞ്ഞിന് ജന്മം
നല്‍കിയ യുവതി കോവിഡ് രോഗലക്ഷണങ്ങളെത്തുടര്‍ന്ന് 22 ന് സ്രവ പരിശോധനയ്ക്ക് വിധേയമായി. 23-ാം തീയതി പോസിറ്റീവായി സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ജ34 മെയ് 21-ാം തീയതി  മുംബൈ പനവേല്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ സ്‌പെഷല്‍ ട്രെയിനിലെ യാത്രികന്‍ 53 വയസുള്ള അഞ്ചല്‍ ചണ്ണപ്പേട്ട  മണക്കോട് സ്വദേശിയാണ്. തിരുവനന്തപുരത്തുനിന്നും പുനലൂരില്‍ സ്‌പെഷല്‍ കെ എസ് ആര്‍ ടി സി യിലും തുടര്‍ന്ന് ആംബുലന്‍സില്‍ 22 ന് വീട്ടിലും എത്തിച്ചു.  നിരീക്ഷണത്തിലായിരുന്ന ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായതിനാല്‍ അന്നു തന്നെ സാമ്പിള്‍ ശേഖരിച്ചു. പോസിറ്റീവ് ആയതോടെ മെയ് 23 രാത്രിയോടെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ജ35 ചെന്നൈയില്‍ നിന്നും എത്തിയ 20 വയസുള്ള പന്മന സ്വദേശിയായ യുവതിയാണ്. 23ന് സാമ്പിള്‍ എടുത്തു.  സാമ്പിള്‍ പോസിറ്റീവായി സ്ഥിരീകരിച്ചതോടെ ഇന്നലെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതോടെ നിലവില്‍ 14 പോസിറ്റീവ് കേസുകളാണ് ആശുപത്രി പരിചരണത്തിലുള്ളത്. 21 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
പ്രവാസികളില്‍ കൂടുതലായി കോവിഡ് ബാധിതര്‍ എത്തുന്ന സാഹചര്യത്തില്‍ ജില്ല അതീവജാഗ്രത പുലര്‍ത്തുകയാണ്.

പൊതുജനങ്ങള്‍ സാമൂഹിക അകലം പാലിക്കുകയും  അത്യാവശ്യത്തിനല്ലാത്ത യാത്രകള്‍ ഒഴിവാക്കുകയും വേണം. കോവിഡ് നിയന്ത്രണത്തിന് മാസ്‌കും സാനിറ്റൈസറും  ശീലമാക്കുകയും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കഴുകുകയും വേണം. സാമൂഹിക വ്യാപനം ചെറുക്കാന്‍ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്ന്  ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.