ചൊവ്വാഴ്ച പുതുതായി നാലു പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവര്‍ (ജ38 മുതല്‍ ജ41 വരെ) ഒരു കുടുംബത്തിലെ അംഗങ്ങളാണ്. മെയ് 16 ന് ഐ എക്സ്-538 അബുദാബി-തിരുവനന്തപുരം ഫ്ളൈറ്റില്‍ എത്തിയ കുളത്തൂപ്പുഴ സ്വദേശികളായ ഇവര്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസിന്റെ തൊട്ടടുത്ത സീറ്റുകളില്‍ യാത്ര ചെയ്തവരാണ്. 27 വയസുള്ള യുവതി(ജ36) അവരുടെ ഒന്നും(ജ37) നാലും(ജ38) വയസുള്ള പെണ്‍കുട്ടികള്‍ 58 വയസുള്ള മാതാവ്(ജ39) എന്നിവര്‍ ഗൃഹനിരീക്ഷണത്തിലായിരുന്നു.
വിമാന യാത്രക്കാരില്‍ ചിലര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ മുന്‍കരുതല്‍ നടപടിയായി ജില്ലയിലെ 67 യാത്രികരുടേയും സാമ്പിള്‍ സെന്റിനല്‍ സര്‍വെയ്ലന്‍സ് വഴി ശേഖരിക്കുകയായിരുന്നു. രോഗലക്ഷണം ബോധ്യമായതോടെ മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാകുകയും രോഗം സ്ഥിരീകരിച്ചതോടെ നാലു പേരെയും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പരിചരണത്തിനായി പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പൊതുജനങ്ങള്‍ സാമൂഹിക അകലം പാലിക്കുകയും അത്യാവശ്യത്തിനല്ലാത്ത യാത്രകള്‍ ഒഴിവാക്കുകയും വേണമെന്നും കോവിഡ് നിയന്ത്രണത്തിന് മാസ്ക്കും സാനിറ്റൈസറും ശീലമാക്കുകയും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കഴുകുകയും വേണമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.