ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ലക്ഷ്യ മെഗാ ജോബ് ഫെസ്റ്റ് നടത്തുന്നു.
ഐ.ടി, കണ്‍സ്ട്രക്ഷന്‍, എഞ്ചിനീയറിങ്, ബാങ്കിങ്, എച്ച്.ആര്‍, ഇ- കോമേഴ്‌സ്, ആര്‍ക്കിടെക്റ്റ്, ഹോസ്പിറ്റാലിറ്റി, പ്രൊഡക്ഷന്‍, സര്‍ക്കാര്‍ പ്രൊജക്ട്‌സ്, ടെക്‌നിക്കല്‍ സ്‌കില്‍ ഡെവലപ്‌മെന്റ്, ടെലികോം, ഇന്റീരിയല്‍ ഡിസൈനിങ്, എജുക്കേഷന്‍ തുടങ്ങിയ മേഖലകളിലായി നാലായിരത്തോളം ഒഴിവുകളിലേക്കാണ് എംപ്ലോയബിലിറ്റി സെന്റര്‍ വഴി നിയമനം നടത്തുക.
താത്പര്യമുളളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി ഫെബ്രുവരി 24 രാവിലെ 9.30 ന് പറളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തണം. ഫോണ്‍-0491 2505435, 7293083712
