പേരാമ്പ്ര മണ്ഡലത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾ തൊഴിൽ, എക്സൈസ്

മന്ത്രി ടി.പി രാമകൃഷ്ണൻ സന്ദർശിച്ചു.
പേരാമ്പ്ര ബസ് സ്റ്റാൻ്റ് നവീകരണ പ്രവർത്തനം, കടിയങ്ങാട് പാലം തെക്കേടത്ത് കടവ് റോഡ് നിർമ്മാണ പ്രവൃത്തി മന്ത്രി സന്ദർശിച്ചു. നിപ്പ വൈറസ് ബാധിച്ചു മരിച്ച സിസ്റ്റർ ലിനിയുടെ സ്മരണയ്ക്കായി പേരാമ്പ്രയിൽ നിർമിക്കുന്ന ബസ്ബേയുടെ നിർമാണ പ്രവർത്തനവും
മന്ത്രി സന്ദർശിച്ചു. ആട്ടോത്ത് താഴ പാലം നിർമാണവും മന്ത്രി സന്ദർശിച്ചു വിലയിരുത്തി.
നൊച്ചാട് പഞ്ചായത്തിലെ രാമല്ലൂർ ഗവ.എൽ പി സ്കൂളിലെ 4.25 കോടിയുടെ പുതിയ കെട്ടിട നിർമാണം, ചാലിക്കര – ആവറാട്ട് മുക്ക് റോഡ് പ്രവൃത്തി, നൊച്ചാട് പഞ്ചായത്തിൻ്റെ ഓഫീസ് കെട്ടിടവും മന്ത്രി ടി.പി രാമകൃഷ്ണൻ സന്ദർശിച്ചു.