വിക്‌ടേഴ്‌സ് ചാനൽ വഴി കൈറ്റ് നടത്തിയ ഓൺലൈൻ ക്ലാസിലെ അധ്യാപികമാർക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ ഉണ്ടായ അപകീർത്തിപരമായ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഫെയ്‌സ്ബുക്ക്, യു ട്യൂബ്, ഇൻസ്റ്റഗ്രാം, വാട്‌സ് ആപ്പ് എന്നിവയിലൂടെ അധ്യാപികമാരെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കൈറ്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ എ.ഡി.ജി.പി മനോജ് എബ്രഹാമിന് നൽകിയ പരാതിയിലാണ് നടപടി.
