ഇന്ന് ജില്ലയിൽ 10പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .ഇതിൽ 7 പേർ വിദേശത്തുനിന്നും 3 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.

1.പാണ്ടനാട് സ്വദേശിയായ യുവാവ് 27/5ന് ദുബായിയിൽ നിന്നും കൊച്ചിയിൽ എത്തി . ജില്ലയിൽ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു .

2.മുതുകുളം സ്വദേശിയായ യുവാവ് 17/5ന് അബുദാബിയിൽ നിന്നും കൊച്ചിയിൽ എത്തി. ജില്ലയിൽ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു .

3.തഴക്കര സ്വദേശിയായ യുവാവ് 27/5ന് ട്രെയിനിൽ മഹാരാഷ്ട്രയിൽ നിന്നും കൊച്ചിയിൽ എത്തി.  ജില്ലയിൽ എത്തിയ ശേഷം കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു

4.മാന്നാർ സ്വദേശിയായ യുവാവ് 14/5ന് കുവൈറ്റ് നിന്നും കോഴിക്കോട് എത്തി. ആലപ്പുഴ  ജില്ലയിൽ
കോവിഡ് കെയർ സെന്ററിലെ നിരീക്ഷണത്തിന് ശേഷം വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു

5.മാവേലിക്കര തെക്കേക്കര സ്വദേശിയായ 51വയസുള്ളയാൾ കുവൈറ്റിൽ നിന്നും26/5ന് കോഴിക്കോട് എത്തി. ആലപ്പുഴ ജില്ലയിലെ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു .

6.  26/5ന് പൂനയിൽ നിന്നും എത്തിയ ചെങ്ങന്നൂർ സ്വദേശിയായ യുവാവ് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു .

7.ഈ വ്യക്തിയോടൊപ്പം പൂനയിൽ നിന്നും  എത്തിയ ബന്ധുവായ പെൺകുട്ടിക്കും രോഗം സ്ഥിരീകരിച്ചു .

8. 26/5ന് കുവൈറ്റിൽ നിന്നും കൊച്ചിയിൽ എത്തി , ജില്ലയിൽ എത്തിയ ശേഷം  കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന ചിങ്ങോലി സ്വദേശിയായ യുവാവ്

.9.കുവൈറ്റിൽ നിന്നും കൊച്ചിയിലേക്ക് വിമാന മാർഗം26/5ന്  എത്തി,, , ജില്ലയിൽ എത്തിയ ശേഷം  കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന കടക്കരപ്പള്ളി സ്വദേശിനി .

10.കുവൈറ്റിൽ നിന്നും കൊച്ചിയിലേക്ക് വിമാന മാർഗം26/5ന്  എത്തി,, ജില്ലയിൽ എത്തിയ ശേഷം  കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന മണ്ണഞ്ചേരി സ്വദേശിനി.

ഇവരിൽ 6പേരെ മെഡിക്കൽ കോളേജിലും 4പേരെ ഹരിപ്പാട് ആശുപത്രിയിലും പ്രവേശിപ്പിച്ചു

: കൊറോണ ബാധിച്ച് നിലവിൽ ചികിത്സയിലുള്ളത് 51 പേരാണ്