മത്സ്യബന്ധന മേഖലയുടെ സമഗ്രവികസനത്തിനും മത്സ്യത്തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ പ്രത്യേക നിഷ്‌കർഷതയിൽ 40 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്തു.
മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. മുതലപ്പൊഴി തുറമുഖത്തിന്റെ സുരക്ഷയ്ക്കായി ശേഷിക്കുന്ന ഭാഗത്തുകൂടി ചുറ്റുമതില്‍ നിര്‍മിച്ച് ഗേറ്റ് സ്ഥാപിക്കും. മഴക്കാലം കണക്കിലെടുത്ത് മണ്ണെണ്ണ സംഭരണി സ്ഥാപിക്കുന്ന പ്രവൃത്തി അടിയന്തരമായി ചെയ്യാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മുതലപ്പൊഴി മുതല്‍ അഞ്ചുതെങ്ങ് വരെയുള്ള തീരദേശത്ത് മത്സ്യബന്ധനത്തിലേര്പ്പെട്ടിട്
മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് എല്ലാവര്‍ക്കും ഒരേപോലെ ന്യായവില ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.
കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ മാനദണ്ഡം കർശനമായി പാലിച്ച് നടത്തിയ ഉദ്ഘാടനത്തിൽ ഡെപ്യൂട്ടി സ്പീക്കർ വി.ശശി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.ഷൈലജ, ചിറയിൻകീഴ് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.
പദ്ധതിയുടെ ഭാഗമായി താഴംപള്ളി ഭാഗത്ത് 420 മീറ്റർ പുലിമുട്ട്, 150 മീറ്റർ വാർഫ്, വിസ്തൃതമായ ലേലഹാൾ എന്നിവ നിർമ്മിച്ചിട്ടുണ്ട്. പെരുമാതുറ ഭാഗത്ത് 480 മീറ്റർ നീളമുള്ള പുലിമുട്ടാണ് പൂർത്തിയായത്. ഇവിടെയും പ്രത്യേക ലേലഹാൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ അഡ്മിനിസ്ട്രേറ്റീവ് ബിൽഡിംഗ്, അപ്രോച്ച് റോഡ്, പാർക്കിംഗ് ഏരിയ, ലോക്കർ മുറികൾ, ടോയ്ലറ്റ് ബ്ലോക്ക്, ഗേറ്റ് ഹൗസ്, സെക്യൂരിറ്റി റൂം, ജലവിതരണ സംവിധാനം, വൈദ്യുതീകരണം എന്നിവയും പൂർത്തീകരിച്ചിട്ടുണ്ട്.
പദ്ധതി നേരത്തെ പൂർത്തീകരിച്ചിരുന്നെങ്കിലും തുറമുഖ ചാനലിൽ മണ്ണ് അടിഞ്ഞതിനാൽ യാനങ്ങൾക്ക് സൗകര്യപ്രദമായി കരയ്ക്കെത്താൻ കഴിഞ്ഞിരുന്നില്ല. ഇത് കാരണം നിരവധി അപകടങ്ങളാണ് ഉണ്ടായത്. ചാനൽ ആറു മീറ്റർ ആഴത്തിൽ ഡ്രെഡ്ജ് ചെയ്തെങ്കിലേ അപകടാവസ്ഥ തരണം ചെയ്യാനാകുമായിരുന്നുള്ളൂ. നിരവധി തവണ ടെണ്ടർ വിളിച്ചിരുന്നെങ്കിലും ടെണ്ടർ എടുത്തവർക്ക് ചാനലിൽ ഉണ്ടായിരുന്ന വലിയ പാറകൾ പുറത്തെടുത്ത് ആഴം കൂട്ടാനായില്ല. അതിനാൽ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പും അദാനി ഗ്രൂപ്പും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ചാനൽ ഡ്രെഡ്ജിംഗ് നടത്തി യാനങ്ങൾ കരയ്ക്കടുക്കാൻ സൗകര്യങ്ങൾ ഒരുക്കിയതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്.
കേന്ദ്ര സർക്കാർ സ്ഥാപനമായ പൂനയിലെ സെൻട്രൽ വാട്ടർ ആന്റ് പവർ റിസർച്ച് സ്റ്റേഷൻ (സി.ഡബ്ളിയു.പി.ആർ.എസ്) ആണ് ഹാർബറിന്റെ നിർമ്മാണത്തിനാവശ്യമായ മോഡൽ സ്റ്റഡി നടത്തിയിട്ടുള്ളത്. സ്റ്റഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആർ.കെ.വി.വൈ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണ പ്രവൃത്തിക്കാവശ്യമായ തുക കണ്ടെത്തിയത്.