ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 13 പേരും വിദേശത്തു നിന്നു വന്നവര്‍. രോഗം സ്ഥിരീകരിച്ചവരില്‍ 57 വയസുള്ള പൂവാര്‍ സ്വദേശിയാണ് മുംബൈയില്‍ നിന്നും ട്രെയിനില്‍ എത്തിയത്. അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണം കണ്ടതിനെതുടര്‍ന്ന് സ്രവപരിശോധന നടത്തി. രോഗം സ്ഥിരീകരിച്ചു. താജിക്കിസ്ഥാനില്‍ നിന്ന് കണ്ണൂര്‍ വിമാനത്തിലെത്തിയ രണ്ടു വിദ്യാര്‍ത്ഥികള്‍, ഓസ്ട്രേലിയയില്‍ നിന്നെത്തിയ ഒരാള്‍ കുവൈറ്റില്‍ നിന്ന് വിവിധ ദിവസങ്ങളിലായി എത്തിയ പത്തുപേര്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍

സ്ത്രീകള്‍ (6 പേര്‍)

1. കടകംപള്ളി സ്വദേശി 48 വയസ്
2. മലയിന്‍കീഴ് സ്വദേശി 48 വയസ്
3. പള്ളിത്തുറ സ്വദേശി 27 വയസ്
4. തിരുപുറം സ്വദേശി 19 വയസ്
5. വിഴിഞ്ഞം സ്വദേശി 40  വയസ്
6. കഠിനംകുളം സ്വദേശി 21 വയസ്

പുരുഷന്മാര്‍ (8 പേര്‍ )

7. പെരുമാതുറ സ്വദേശി 34 വയസ്
8. വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശി 39 വയസ്
9. മുരുക്കുംപുഴ (മംഗലപുരം) സ്വദേശി 56 വയസ്
10. പൂവാര്‍ സ്വദേശി 57 വയസ്
11. നെടുമങ്ങാട് മുണ്ടേല സ്വദേശി 72 വയസ്
12. വള്ളക്കടവ് പെരുന്താന്നി സ്വദേശി 56 വയസ്
13. നെയ്യാറ്റിന്‍കര സ്വദേശി 29 വയസ്
14. കാട്ടായിക്കോണം സ്വദേശി 21 വയസ്‌

കോവിഡ് 19 സ്ഥിതി വിവരം  (03.6.2020)

*ഇന്ന് ജില്ലയില്‍ പുതുതായി  842 പേര്‍  രോഗനിരീക്ഷണത്തിലായി
439 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി

* ജില്ലയില്‍  10146പേര്‍ വീടുകളിലും 1891 പേര്‍  സ്ഥാപനങ്ങളിലും  കരുതല്‍ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 39 പേരെ പ്രവേശിപ്പിച്ചു.
13 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ജില്ലയില്‍ ആശുപത്രി കളില്‍    170 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

ഇന്ന്  321 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.  ഇന്ന് ലഭിച്ച  289 പരിശോധനാഫലങ്ങള്‍ നെഗറ്റീവാണ്.

ജില്ലയില്‍ 52 സ്ഥാപനങ്ങളില്‍ ആയി  1891പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്
വാഹന പരിശോധന  :

ഇന്ന് പരിശോധിച്ച വാഹനങ്ങള്‍ -1846
പരിശോധനയ്ക്കു വിധേയമായവര്‍ -3550

*കളക്ടറേറ്റ് കണ്‍ട്റോള്‍ റൂമില്‍ 151 കാളുകളാണ് ഇന്ന്
എത്തിയത്.
* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന  18 പേര്‍ ഇന്ന് മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 601പേരെ ഇന്ന് വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് .

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  -12207

2.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം  -10146
3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം – 170
4. കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -1891
5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -842