*ഇന്ന് ജില്ലയില്‍ പുതുതായി  767 പേര്‍  രോഗനിരീക്ഷണത്തിലായി
306 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി

* ജില്ലയില്‍  10844പേര്‍ വീടുകളിലും 1666 പേര്‍  സ്ഥാപനങ്ങളിലും  കരുതല്‍ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 42 പേരെ പ്രവേശിപ്പിച്ചു.
42 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രി കളില്‍    170 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

ഇന്ന്  376സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.  ഇന്ന് ലഭിച്ച  275 പരിശോധനാഫലങ്ങള്‍ നെഗറ്റീവാണ്.

ജില്ലയില്‍ 52 സ്ഥാപനങ്ങളില്‍ ആയി  1666പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്
വാഹന പരിശോധന  :

ഇന്ന് പരിശോധിച്ച വാഹനങ്ങള്‍ -2346
പരിശോധനയ്ക്കു വിധേയമായവര്‍ -4361

*കളക്ടറേറ്റ് കണ്‍ട്റോള്‍ റൂമില്‍ 290 കാളുകളാണ് ഇന്ന്
എത്തിയത്.
* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന  15 പേര്‍ ഇന്ന് മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 320 പേരെ ഇന്ന് വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് .

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  -12680

2.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം  -10844
3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം – 170
4. കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -1666
5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -767

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍

മുട്ടത്തറ സ്വദേശി – 39 വയസ്- പുരുഷന്‍ – കുവൈറ്റില്‍ നിന്നും വന്നു
കുളത്തൂര്‍ സ്വദേശി – 24 വയസ്- പുരുഷന്‍ – മുംബൈയില്‍ നിന്നും വന്നു
പള്ളിത്തുറ സ്വദേശി – 18 വയസ് – സ്ത്രീ – തജാക്കിസ്ഥാനില്‍ നിന്നും കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ എത്തി
വിതുര സ്വദേശി – 39 വസ് – സ്ത്രീ – കുവൈറ്റില്‍ നിന്നും വന്നു
ആലപ്പുഴ സ്വദേശി – 59 വയസ് – പുരുഷന്‍ – കുവൈറ്റില്‍ നിന്നും തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തി

വീടുകളിലോ പാര്‍പ്പിട യൂണിറ്റുകളിലോ ക്വാറന്റൈന്‍; മുന്‍കൂട്ടി വിവരം അറിയിക്കണം: ജില്ലാ കളക്ടര്‍

വീടുകളിലോപാര്‍പ്പിട യൂണിറ്റുകളിലോ ക്വാറന്റൈനില്‍ കഴിയാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ മുന്‍കൂട്ടി ഈ വിവരം രേഖാമൂലം അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ അറിയിച്ചു. കോവിഡ് മാനദണ്ഡമങ്ങളനുസരിച്ചുള്ള സൗകര്യങ്ങള്‍ ബന്ധപ്പെട്ട സ്ഥലത്തുണ്ടോയെന്ന് തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ മുഖേന സാക്ഷ്യപ്പെടുത്തും. പത്തു വയസിനു താഴെയോ 65 വയസിനു മുകളിലോ പ്രായമുള്ളവര്‍ താമസസ്ഥലത്തില്ലെന്നും റൂം ക്വാറന്റൈന്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നും മെഡിക്കല്‍ ഓഫീസര്‍ ഉറപ്പുവരുത്തും. മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷംതദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി തുടര്‍ നടപടി സ്വീകരിക്കും. ആദ്യ ഘട്ടത്തില്‍ പെയ്ഡ് ക്വാറന്റൈനിലോ സര്‍ക്കാരിന്റെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലോ ഏഴു ദിവസത്തെ നിരീക്ഷണ കാലാവധി പൂര്‍ത്തീകരിച്ചവര്‍ക്ക് മാത്രമേ ഇപ്രകാരമുള്ള സൗകര്യം അനുവദിക്കൂ. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അംഗീകാരം ലഭിച്ച ശേഷം നിലവില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് വീടുകളിലോ പാര്‍പ്പിട യൂണിറ്റുകളിലോ സ്വയം ക്രമീകരിച്ചതോ പണമടച്ചതോ ആയ വാഹനത്തില്‍ പോകാം. ഈ യാത്രയെ സംബന്ധിച്ച വിവരം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിന്റെ ചാര്‍ജ് ഓഫീസര്‍ ബന്ധപ്പെട്ട പിഎച്ച്‌സിയുടെ മെഡിക്കല്‍ ഓഫീസറെയും തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയെയും അറിയിക്കണം. ഈ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നവര്‍ നിരന്തര നിരീക്ഷണത്തിലാണെന്ന് മെഡിക്കല്‍ ഓഫീസര്‍ ഉറപ്പാക്കുകയും അവരുടെ ദൈനംദിന ആരോഗ്യ വിവരങ്ങള്‍കോവിഡ്-19 ജാഗ്രത പോര്‍ട്ടലില്‍ രേഖപ്പെടുത്തുന്നുണ്ടെന്നും ഉറപ്പാക്കണമെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.