വടക്കേക്കര ഗ്രാമപഞ്ചായത്തിലെ കൊട്ടുവള്ളിക്കാട് കായല്‍ ‘ആറാട്ടുകടവില്‍’  4 ലക്ഷം കാര ചെമ്മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കൊണ്ട് റാഞ്ചിംഗ് പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് നിര്‍വ്വഹിച്ചു. റാഞ്ചിംഗ് പദ്ധതി വഴി 10 ടണ്‍ അധിക മത്സ്യ-ചെമ്മീന്‍  ഉല്‍പാദനവും 25 ലക്ഷം രൂപയ്ക്കുള്ള അധിക വരുമാനവും ജില്ലയില്‍ പ്രതീക്ഷിക്കുന്നു.
   ഉള്‍നാടന്‍ മത്സ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരള സര്‍ക്കാര്‍ മത്സ്യ വകുപ്പ് വഴി നടപ്പിലാക്കുന്ന സമഗ്ര പദ്ധതിയാണ് ഉള്‍നാടന്‍ പൊതു ജലാശയങ്ങളിലെ മത്സ്യ-ചെമ്മീന്‍ വിത്ത് നിക്ഷേപം അഥവാ ‘റാഞ്ചിംഗ്’. കാലാവസ്ഥയിലെ വ്യതിയാനം, ജലമലിനീകരണം, അമിതചൂഷണം, മത്സ്യരോഗങ്ങള്‍ എന്നീ കാരണങ്ങളാല്‍ നശിച്ചുകൊണ്ടിരിക്കുന്ന ഉള്‍നാടന്‍ മത്സ്യസമ്പത്ത് പുനരുജ്ജീവിപ്പിച്ച് മത്സ്യ ലഭ്യത വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യം  മുന്‍നിര്‍ത്തിയാണ് പൊതു ജലാശയങ്ങളില്‍ റാഞ്ചിംഗ് പദ്ധതി പ്രകാരം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. ഉള്‍നാടന്‍ പൊതു ജലാശയങ്ങളിലെ മത്സ്യ-ചെമ്മീന്‍ വിത്ത് നിക്ഷേപം അഥവാ റാഞ്ചിംഗ് പദ്ധതിയ്ക്കായി 2.5 ലക്ഷം രൂപ വകയിരിത്തിയിട്ടുണ്ട്.
             വടക്കേക്കരയില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.യു.ജിഷ, അദ്ധ്യക്ഷയായിരുന്നു. എറണാകുളം ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ആഫീസര്‍ ഡോ. സി സീമ.., പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.സി. രാജീവ്, വടക്കേക്കര പഞ്ചായത്തംഗങ്ങളായ ഇ.എസ്.സിംല, ബിജി, മുനമ്പം  മത്സ്യഭവന്‍ ഓഫീസര്‍ ലീന തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രേജക്ട് കോ-ഓഡിനേറ്ററുമാരായ ജയരാജ്, ആന്‍ഡ്രിയ, സ്വരുമോള്‍, ഉദയന്‍ എന്നിവര്‍ പങ്കെടുത്തു.