കൊച്ചി: എറണാകുളം സിറ്റി റേഷനിംഗ് ഓഫീസിന്റെ പരിധിയില്‍ വരുന്ന റേഷന്‍ കാര്‍ഡ് പുതുക്കല്‍ പ്രക്രിയയില്‍ ഫോട്ടോ എടുത്ത് റേഷന്‍ കാര്‍ഡ് പുതുക്കാന്‍ കഴിയാത്തവര്‍ക്കും ഓഫീസില്‍ നിന്നും ടെമ്പററി കാര്‍ഡ് ലഭിച്ചിട്ടുളളവര്‍ക്കും ഇതുവരെ റേഷന്‍ കാര്‍ഡ് ലഭ്യമാകാത്ത കുടുംബങ്ങള്‍ക്കും (നിലവില്‍ ഒരു റേഷന്‍ കാര്‍ഡിലും പേര് ഉള്‍പ്പെടുത്താത്തവര്‍ക്കും) പുതിയ റേഷന്‍ കാര്‍ഡ് എടുക്കുന്നതിനുളള അപേക്ഷകള്‍ സ്വീകരിക്കും. ഇതിനായുളള അപേക്ഷാ ഫോറം civilsupplieskerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്ത് എടുക്കാം. അപേക്ഷകര്‍ ആവശ്യമായ രേഖകളും കുടുംബനാഥയുടെ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം അപേക്ഷകള്‍ ഓഫീസില്‍ സമര്‍പ്പിക്കണം. നിലവിലുളള കാര്‍ഡില്‍ നിന്ന് കുറവ് ചെയ്ത് പുതിയ കാര്‍ഡ് എടുക്കുന്നതിനുളള അപേക്ഷകളും റേഷന്‍ കാര്‍ഡിലെ തെറ്റ് തിരുത്തല്‍, സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ്, റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, എന്നിവയ്ക്കുളള അപേക്ഷകളും ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ സ്വീകരിക്കുന്നതല്ലെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍ അറിയിച്ചു.
