ആലപ്പുഴ: ഹരിപ്പാട് റവന്യു ടവറിലേക്ക് മാറ്റി സ്ഥാപിച്ച സഹകരണസംഘം അസിസ്റ്റന്റ് രജിസ്റ്റാര്‍ ജനറല്‍ ഓഫീസ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഡിറ്റ് ഓഫീസ് എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനം ജില്ല കളക്ടര്‍ എ. അലക്സാണ്ടര്‍ നിര്‍വ്വഹിച്ചു. റവന്യു ടവറിന്റെ നാലാം നിലയില്‍ പ്രവര്‍ത്തനമാരംഭിച്ച ഓഫീസുകളില്‍ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാനുള്ള സൗകര്യങ്ങള്‍, ജീവനക്കാര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ക്യാബിനുകള്‍, കോണ്‍ഫറന്‍സിനുള്ള വേദിയടക്കമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ചുരുക്കം ജീവനക്കാര്‍ മാത്രമാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത്. ഉദ്ഘാടനത്തിന് ശേഷം റവന്യു ടവറില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ത്തികപ്പള്ളി താലൂക്ക് ഓഫീസ് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ കളക്ടര്‍ വിലയിരുത്തി. ജോയിന്റ് രജിസ്റ്റാര്‍ ബി. എസ് പ്രവീണ്‍ ദാസ്, സര്‍ക്കിള്‍ കോപ്പറേറ്റിവ് യൂണിയന്‍ ചെയര്‍മാന്‍ എസ്. നസീം, തഹസില്‍ദാര്‍ ഡി.സി ദിലീപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.