എറണാകുളം : സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ജില്ല തലത്തിൽ ശേഖരിക്കും. പഞ്ചായത്ത് തലത്തിൽ പ്രത്യേക ക്യാമ്പുകൾ വഴിയാകും വിവരങ്ങൾ ശേഖരിക്കുന്നത്. മന്ത്രി വി. എസ് സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് വിവര ശേഖരണം നടത്താൻ തീരുമാനിച്ചത്. പോലീസ്, റെവന്യൂ, തൊഴിൽ വകുപ്പ് എന്നിവരുടെ സഹായത്തോടു കൂടിയാകും വിവരശേഖരണം നടത്തുന്നത്. സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ വിവരശേഖരണം ആണ് നടത്തുന്നത്.
ജില്ലയിൽ നിന്ന് പ്രത്യേക ട്രെയിനുകളിൽ 26000ഓളം അതിഥി തൊഴിലാളികൾ ആണ് സ്വദേശത്തേക്ക് മടങ്ങിയത്. ജില്ലയിൽ ആകെ 80000ഓളം തൊഴിലാളികൾ ആണ് ഉണ്ടായിരുന്നത്. കളക്ടർ എസ്. സുഹാസ്, സബ് കളക്ടർ സ്നേഹിൽ കുമാർ സിങ്, അസിസ്റ്റന്റ് കളക്ടർ എം. എസ് മാധവിക്കുട്ടി, ഡെപ്യൂട്ടി കളക്ടർ ഷാജഹാൻ, എസ്. പി കെ കാർത്തിക്, ഡി. സി. പി. ജി പൂങ്കുഴലി, ജില്ല മെഡിക്കൽ ഓഫീസർ എം
കെ കുട്ടപ്പൻ, ദേശിയ ആരോഗ്യ ദൗത്യം ജില്ലാ പ്രൊജക്റ്റ് ഓഫീസർ മാത്യൂസ് നുമ്പേലി തുടങ്ങിയവർ പങ്കെടുത്തു.
