*ഇന്ന് ജില്ലയിൽ പുതുതായി  742പേർ  രോഗനിരീക്ഷണത്തിലായി
381പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി

* ജില്ലയിൽ  12039 പേർ വീടുകളിലും 1934പേർ  സ്ഥാപനങ്ങളിലും  കരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 47 പേരെ പ്രവേശിപ്പിച്ചു.
32 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രി കളിൽ  208 പേർ നിരീക്ഷണത്തിൽ ഉണ്ട്.

ഇന്ന്  100 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.  ഇന്ന് ലഭിച്ച  288 പരിശോധനാഫലങ്ങൾ നെഗറ്റീവാണ്.
ഇന്ന് 8 പേര് രോഗ മുക്തി നേടി. നിലവിൽ 70 പേർ ചികിത്സയിൽ തുടരുന്നു.

ജില്ലയിൽ 52 സ്ഥാപനങ്ങളിൽ ആയി  1934 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്
വാഹന പരിശോധന  :

ഇന്ന് പരിശോധിച്ച വാഹനങ്ങൾ -1608
പരിശോധനയ്ക്കു വിധേയമായവർ -3098

*കളക്ടറേറ്റ് കൺട്റോൾ റൂമിൽ 238 കാളുകളാണ് ഇന്ന്
എത്തിയത്.
* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 7 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 258 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് .

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  -14181

2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം  -12039
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -208
4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -1934
5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -742
6.ഇന്ന് രോഗ മുക്തി നേടിയവർ -08

ജില്ലയിൽ ഇന്ന് (08 ജൂൺ) രോഗം സ്ഥിരീകരിച്ചവർ

തിരുവനന്തപുരത്ത് ഇന്ന് മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേരും വിദേശത്ത് നിന്ന് വന്നവർ

പുലിയൂർക്കോണം(മടവൂർ) സ്വദേശി- 56 വയസ് – ജൂൺ മൂന്നിന് അബുദാബിയിൽ നിന്നെത്തി
അറ്റിങ്ങൽ സ്വദേശി – 44 വയസ് –  മെയ് 29ന് ദുബായിൽ നിന്നെത്തി
മാറനല്ലൂർ, കൂവള്ളശേരി സ്വദേശി – 42 വയസ് – മെയ് 28ന് ദുബായിൽ നിന്നെത്തി

ഹോം ക്വാറന്റൈൻ ലംഘിച്ചാൽ കർശന നടപടി: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ഹോം ക്വാറന്റൈനിൽ കഴിയേണ്ടവർ അത് ലംഘിച്ച് പൊതുസ്ഥലത്ത് ഇടപഴകിയാൽ  കർശന നടപടി സ്വീകരിക്കുമെന്ന്  മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഹോം ക്വാറന്റൈൻ ലംഘിക്കുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പടെയുള്ള  നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. പഞ്ചായത്ത്,മുൻസിപ്പൽ,കോർപ്പറേഷൻ എന്നിവിടങ്ങളിൽ വാർഡ് തലത്തിൽ ക്വാറന്റൈൻ ലംഘനം നിരീക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ക്വാറന്റൈനിൽ കഴിയുന്നവരുടെ വീടുകളിൽ നിർബന്ധമായും ജാഗ്രതാ സ്റ്റിക്കർ പതിപ്പിക്കണം. സ്റ്റിക്കർ നശിപ്പിച്ചാൽ നിയമ നടപടി സ്വീകരിക്കും. റിവേഴ്സ് ക്വാറന്റൈൻ സംബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസ് തയ്യാറാക്കിയ ലഘുലേഖ, പോസ്റ്റർ എന്നിവയുടെ പ്രകാശനം മന്ത്രി നിർവഹിച്ചു. ജില്ലാ കളക്ടർ നവ്ജ്യോത് ഖോസ, ഡി.സി.പി കറുപ്പുസാമി, ഡെപ്യൂട്ടി കളക്ടർമാർ, ഡി.എം.ഒ. പി.പി.പ്രീത, മറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ഇതര വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.