ആലപ്പുഴ : കോവിഡ് സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷ ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വിവിധ പദ്ധതികൾക്ക് ജില്ല ആസൂത്രണ സമിതി ആനുമതി നൽകി. കൃഷി, മൃഗ സംരക്ഷണം, ക്ഷീര വികസനം തുടങ്ങിയ മേഖലകൾ ഉൾപ്പെടുന്ന പദ്ധതികൾക്കാണ് ആസൂത്രണ സമിതി യോഗത്തിൽ അനുമതി ലഭിച്ചത്

ജില്ലയിലെ 24 ഗ്രാമപഞ്ചായത്തുകളും,മാവേലിക്കര, കായംകുളം നഗരസഭകളും, അമ്പലപ്പുഴ, ഹരിപ്പാട്, മുതുകുളം, മാവേലിക്കര, ഭരണിക്കാവ് തുടങ്ങിയ 5 ബ്ലോക്ക് പഞ്ചായത്തുകളും . ഉൾപ്പെടെ 31 തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ 2020-2021 സാമ്പത്തിക വർഷം മുന്നോട്ട് വെച്ച വിവിധ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്.

യോഗത്തിൽ അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയിലെ വിവിധ പദ്ധതികൾക്കും അനുമതി നൽകി. ചെങ്ങന്നൂർ, ആലപ്പുഴ, കായംകുളം, ചേർത്തല തുടങ്ങിയ നാലു നഗരസഭകൾ മുന്നോട്ട് വെച്ച പദ്ധതിക്കാണ് അനുമതിയായത്.

ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി. വേണുഗോപാൽ, പ്ലാനിങ് ഓഫീസർ ലതി കെ. എസ്, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.