ഓണ്‍ലൈന്‍ പഠനക്ലാസുകള്‍ ഭിന്നശേഷി സൗഹൃദമാക്കാനുള്ള പദ്ധതിയായ വൈറ്റ്‌ബോര്‍ഡിന്റെ ജില്ലാതല ഉദ്ഘാടനം നടക്കാവ് ഓട്ടിസം സെന്ററില്‍ വച്ച് എ.പ്രദീപ് കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. സമഗ്ര ശിക്ഷാ കോഴിക്കോട് തുടങ്ങിയ രസക്കുടുക്കയുടെ സമാനസ്വഭാവമുള്ള സംസ്ഥാന തല പദ്ധതിയാണ് വൈറ്റ്‌ബോര്‍ഡ്. ജില്ലയിലെ 16 ഓട്ടിസം കേന്ദ്രങ്ങളിലാണ് വൈറ്റ് ബോര്‍ഡ് പഠനസൗകര്യമൊരുക്കുന്നത്.

കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ. എ.കെ.അബ്ദുല്‍ഹക്കീം പദ്ധതി വിശദീകരണം നടത്തി. സി.ആര്‍.സി ഡയരക്ടര്‍ ഡോ.റോഷന്‍ ബിജിലി മുഖ്യാതിഥിയായി. 16 ഓട്ടിസം സെന്ററുകളിലേക്കുള്ള ടെലിവിഷന്‍ സെറ്റുകള്‍ കേരള ഗവ.ഓഫീസേഴ്‌സ് അസോസിയേഷനാണ് സംഭാവന നല്‍കിയത്. കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സുധാകരനില്‍ നിന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.പി.മിനി ടി.വി ഏറ്റുവാങ്ങി. നടക്കാവ് ഓട്ടിസം സെന്റര്‍ പി.ടി.എ പ്രസിഡന്റ് സാബിറ, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ.അനില്‍കുമാര്‍, ബി.പി.ഒ ഹരീഷ് എന്നിവര്‍ സംസാരിച്ചു.