തിരുവനന്തപുരം ആക്കുളം ഓട്ടോറിക്ഷാ പുന:പരിശോധനാ ക്യാമ്പിൽ ഫെയർമീറ്റർ മുദ്രപതിപ്പിച്ചിട്ടുളള ഓട്ടോറിക്ഷകൾ ഇനിമുതൽ കുമാരപുരത്തിന് സമീപത്തെ ഓഫീസിൽ മുദ്ര പതിപ്പിക്കണമെന്ന് ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു. പുന:പരിശോധനക്കായി 8281972013 എന്ന നമ്പരിൽ ബന്ധപ്പെട്ട് തീയതി വാങ്ങണം. പുതിയ മീറ്റർ ഉളളവർ ബില്ല് സഹിതം ഓഫീസിൽ നേരിട്ടെത്തി തീയതി വാങ്ങണമെന്നും വകുപ്പ് അറിയിച്ചു.