റെഡ് ഓക്‌സൈഡ് കലർന്ന അരി സംബന്ധിച്ച് പരാതി ലഭിച്ചാൽ പരിശോധിക്കും

ഭക്ഷ്യോപദേശക വിജിലൻസ് സമിതി യോഗം മൂന്ന് മാസം കൂടുമ്പോൾ ചേരുമെന്ന് സമിതി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ ഡോ.പി.സുരേഷ് ബാബു സമിതി അംഗങ്ങളെ അറിയിച്ചു. കലക്ടറേറ്റ് സമ്മേളന ഹാളിൽ നടന്ന ജില്ലാതല ഭക്ഷോപദേശക-വിജിലൻസ് കമ്മിറ്റി യോഗത്തിലാണ് ജില്ലാ കലക്ടർ ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തശേഷം ജില്ലയിൽ ആദ്യമായാണ് സമിതി യോഗം നടക്കുന്നത്. സമിതി അംഗങ്ങളുടെ വിവിധ ചോദ്യങ്ങ ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷ്‌നർ, സപ്ലൈകോ റീജിനൽ മാനേജർ ദാക്ഷായണി കുട്ടി, ജില്ലാ സപ്ലൈ ഓഫീസർ ആർ അനിൽ രാജ് എന്നിവർ നൽകിയ മറുപടി താഴെ കൊടുക്കുന്നു.
ഭക്ഷ്യസുരക്ഷാ വകുപ്പ്:
* റെഡ് ഓക്‌സൈഡ് കലർത്തി കൃത്രിമ നിറമുണ്ടാക്കി വിപണിയിലിറക്കുന്ന അരി സംബന്ധിച്ച് കഴിഞ്ഞ പത്ത് വർഷമായി ജില്ലയിൽ പരാതികളൊന്നു ലഭ്യമായിട്ടില്ലായെന്ന് ഫുഡ് ആൻഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷ്‌നർ ജോർജ്ജ് വർഗീസ് അറിയിച്ചു.റെഡ് ഓക്‌സാഡ് കലർത്തുന്നത് സംബന്ധിച്ച് കൃത്യമായ പരാതി ലഭ്യമാകുന്ന പക്ഷം പരിശോധിക്കും.
* അരിയിൽ നിശ്ചിത അളവിൽ കൂടുതൽ തവിടെണ്ണ കലർത്തി വിൽപന നടത്തുന്നതിലാണ് പരാതി ലഭ്യമായിട്ടുളളത്.അതിൽ നടപടി സ്വീകരിച്ചിട്ടുണ്ട്.
* പഴവർഗ്ഗങ്ങളിൽ വേഗത്തിൽ പഴുപ്പിക്കാനും കേടുവരാതിരിക്കാനും രാസവസ്തുക്കൾ ഉപയോഗിക്കുന്നത് സംബന്ധിച്ചും പരാതി ലഭ്യമാകുന്ന പക്ഷം പരിശോധിച്ച് നടപടിയെടുക്കും. അതിനായി കാർബൈഡ് പോലുളള രാസവസ്തുക്കൾ കടയിൽ സൂക്ഷിച്ചാലും നടപടി നേരിടേണ്ടി വരും.
* പഴകിയ പഴവർഗങ്ങൾ ഉപയോഗിച്ച്് ‘ഫ്രഷ് മിക്‌സഡ് ജ്യൂസ്’ എന്ന പേരിൽ വിൽപന നടത്തുന്നതും അതിലുപയോഗിക്കുന്ന ഐസ് സംബന്ധിച്ചുളള ആരോപണങ്ങളിലും കർശന പരിശോധന നടത്തും.
* വിഷാംശമുളള പച്ചക്കറികൾ ജില്ലക്കകത്ത് നിന്ന് ഈയടുത്ത് കണ്ടെടുത്തിട്ടുണ്ട്. ഇതിൽ പരിശോധന തുടരും.
* വിപണിയിലെ പാലുത്പന്നങ്ങളിൽ നടത്തുന്ന പരിശോധനയിൽ രാസവസ്തുക്കൾ കണ്ടെത്തിയിട്ടില്ല. അതേ സമയം ഗുണമേന്മയിലെ കുറവ് ചൂണ്ടിക്കാട്ടി നടപടിയെടുത്തിട്ടുണ്ട്.
* ജില്ലയിലെ നിലവിലുളള 14 അംഗീകൃത കുപ്പിവെളള കമ്പിനികളിൽ പരിശോധന നടത്തുന്നുണ്ട്.
* തട്ടുകടകളിൽ വിലവിവര പട്ടിക വെയ്ക്കുന്നതിനുളള നീക്കം നടത്തും. ഫുഡ് സേഫ്റ്റി അധികൃതരുടെ രജിസ്ര്‌ടേഷനുളള തട്ടുകടകളുടെ സ്ഥാനത്തിൽ പ്രശ്‌നമുണ്ടെങ്കിൽ അതത് തദ്ദേശ സ്ഥാപനങ്ങളാവും നടപടി സ്വീകരിക്കുക. വിൽക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ സംബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വിഭാഗവും ഇവരുടെ മാലിന്യ നിർമാർജ്ജനത്തിലുളള പിഴവുകളിൽ ആരോഗ്യ വകുപ്പ് അധികൃരുമാവും നടപടി എടുക്കുക.
* വിപണിയിലെത്തുന്ന മത്സ്യങ്ങളുടെ പഴക്കം, അവയിലുപയോഗിക്കുന്ന ഐസ് സംബന്ധിച്ചും ഹാനികരമായ റിപ്പോർട്ടുകൾ ലഭ്യമായിട്ടില്ലെങ്കിലും പരിശോധന തുടരുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ്് കമ്മീഷ്‌നർ സമിതി അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.
സപ്ലൈകോ:

* കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ ഇനിമുതൽ നെല്ല് സംഭരണം സമയബന്ധിതമാക്കുമെന്ന് അതുമായി ബന്ധപ്പെട്ട സമിതി അംഗങ്ങളുടെ ചോദ്യങ്ങൾക്ക് സപ്ലൈകോ റീജിനൽ മാനേജർ ദാക്ഷായണിക്കുട്ടി മറുപടി നൽകി.
* സപ്ലൈകോ ഔട്ട്‌ലെറ്റുകളിലെ ഉത്പന്നങ്ങൾ വിദഗ്ദ പരിശോധനയ്ക്ക് ശേഷമാണ് വിൽപനയ്ക്ക്് വെയ്ക്കുന്നത്. സപ്ലൈകോയുടെ മാനദണ്ഡങ്ങൾക്കനുസരിച്ചുളള ഉത്പന്നങ്ങളാണ് ഔട്ടലെറ്റുകളിൽ ലഭ്യമാക്കുന്നത്.
സപ്ലൈകോ ഔട്ട്‌ലെറ്റുകളിലെ സബ്‌സിഡി ഇനങ്ങൾക്ക് ഉയർന്ന വില ഈടാക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് സർക്കാർ ഇടപെട്ട് വില കുറച്ചിട്ടുണ്ട്.
സപ്ലൈകോ നടപ്പാക്കുന്ന റേഷൻ സാധനങ്ങളുടെ വാതിൽപടി വിതരണം ആവശ്യത്തിന് ജീവനക്കാരെ ലഭ്യമാകുന്ന പക്ഷം കൃത്യവും സമയബന്ധിതവുമായി നടപ്പാക്കും.
റേഷൻ സംവിധാനം:
നിലവിൽ ഫോട്ടോ നൽകിയവർക്കും താൽക്കാലിക കാർഡ് ലഭ്യമായവർക്കും് രണ്ടായി വിഭജിച്ച് നൽകേണ്ടതുമായ കാർഡ് വിതരണമാണ് നിർവഹിക്കാനുളളത്. അത് താലൂക്ക് സപ്ലൈ ഓഫീസുകൾ മുഖേന നടപ്പാക്കാനുളള സജ്ജീകരണങ്ങൾ പൂർ്ത്തിയാക്കി വരികയാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ ആർ.അനിൽരാജ് അറിയിച്ചു.
റേഷൻ കടകളിലെ ഉത്പന്നങ്ങളുടെ ലഭ്യത സംബന്ധിച്ച് തെറ്റായ സന്ദേശങ്ങൾ ഉപഭോക്താവിന്റെ മൊബൈലിൽ വരുന്നത് സംബന്ധിച്ച് സർക്കാറിനെ അറിയിക്കും
റേഷൻ കടകളിലെ ഇ-പോസ് മെഷിൻ ഏർപ്പാടാക്കുന്നതിനുളള പ്രവർത്തനങ്ങൾ പുരോഗമിച്ച് വരികയാണ്. അടുത്തമാസം ആദ്യവാരത്തിൽ ജില്ലയിലെ 50 റേഷൻ കടകളിലെ ഉദ്യോഗസ്ഥർക്ക് ഇതിൽ പരിശീലനം നൽകും.

റേഷൻ കടകളുടെ പ്രവർത്തനസമയം ദീർഘിപ്പിക്കുക സംബന്ധിച്ചുളള സമിതി അംഗങ്ങളുടെ നിർദ്ദേശവും സർക്കാരിനെ അറിയിക്കും.
റേഷൻ കടകളിൽ ബിൽ ചോദിച്ചു വാങ്ങണം. ബിൽ തരാത്ത പക്ഷം താലൂക്ക് സ്‌പ്ലൈ ഓഫീസറേയൊ , ജില്ലാ സപ്ലൈ ഓഫീസറേയൊ, ജില്ലാ കലക്ടറേയോ വിവരമറിയിക്കാം.
ഭക്ഷ്യോപദേശക വിജിലൻസ് സമിതിയംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡെന്ന ആവശ്യം സംബന്ധിച്ച് സർക്കാറിനെ അറിയിക്കും.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ജോബി വി ചുങ്കത്ത്, ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡൻഡ് എ ബാലകൃഷ്ണൻ, റേഷൻ വ്യാപാരികളുടെ പ്രതിനിധി ശിവദാസ് മേലിക്കാട്, കൺസ്യൂമർ അസോസിയേഷൻ അംഗങ്ങളായ പി.എ സുരേന്ദ്രൻ, ടി.കെ ജയകുമാർ, പ്രസ് ക്ലബ് പ്രസിഡൻഡ് ഷില്ലർ സ്റ്റീഫൻ , താലൂക്ക് സപ്ലൈ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.