അപകട ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെപ്പറ്റി ജീവനക്കാരെ ബോധവാന്മാരാക്കുന്നതിനും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള പരിശീലനത്തിനുമായി ജില്ലാ ഭരണകാര്യാലയം സിവിൽ സ്റ്റേഷനിൽ മോക് എക്സസൈസ് നടത്തും. ഫെബ്രുവരി 27 രാവിലെ 11 നാണ് മോക് എക്സസൈസ് നടത്തുക. സിവിൽ സ്റ്റേഷനിൽ തീ പടരുകയും ജീവനക്കാരേയും പൊതുജനങ്ങളേയും ഒഴിപ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് മോക് എക്സസസ്. തീ പടർന്നെന്ന സന്ദേശം ലഭിക്കുമ്പോൾ ഫയർ ഫോഴ്സെത്തി തീ അണക്കുകയും ജീവനക്കാരെ സുരക്ഷിതരായി ഒഴിപ്പിക്കുകയും ചെയ്യും. പരിക്ക് പറ്റിയവരെ അടുത്തുള്ള ആശുപത്രികളിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകുന്നതായി കാണിക്കും. ഫയർ ഫോഴ്സ് – പൊലീസ് – ആരോഗ്യവകുപ്പ് സംയുക്തമായാണ് മോക് എക്സസൈസിന് നേതൃത്വം നൽകുക. 24ന് ഉച്ചയ്ക്ക് 2.30ന് സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്ക് മോക് എക്സസൈസിനെപ്പറ്റി ബോധവത്ക്കരണം നടത്തും. മോക് എക്സസൈസ് സുരക്ഷിതമായി നടത്തുന്നതിന് ജില്ലാ കലക്റ്റർ ഡോ: പി.സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേർന്നു.