പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗരൂകരാകാന്‍ ആവശ്യപ്പെട്ടുളള ആരോഗ്യവകുപ്പിന്റെ ആരോഗ്യസന്ദേശ യാത്ര കാസര്‍കോട് ജനറല്‍ ആശുപത്രി പരിസരത്ത് നിന്നും പ്രയാണമാരംഭിച്ചു. പ്രതിദിനം പ്രതിരോധം നവകേരള സൃഷ്ടിക്ക് എന്ന മുദ്രാവാക്യവുമായി ജില്ലയില്‍ നാലുദിവസം പര്യടനം നടത്തുന്ന കലാജാഥ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ.പി ദിനേശ്കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ രാജാറാം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി സുഗതന്‍, ഹരിതകേരള മിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്‍, ശുചിത്വമിഷന്‍ അസി. കോര്‍ഡിനേറ്റര്‍ ബി.സുകുമാരന്‍, മാസ്മീഡിയ ഓഫീസര്‍ പി.എസ് സുജ എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ മോഹനന്‍ സ്വാഗതവും ജില്ലാ മലേറിയ ഓഫീസര്‍ വി.സുരേശന്‍ നന്ദിയും പറഞ്ഞു.
